#Election | തദ്ദേശഭരണ തെരെഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

#Election | തദ്ദേശഭരണ തെരെഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
Feb 23, 2024 11:26 AM | By VIPIN P V

(truevisionnews.com) തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.

എന്നാൽ നെടുമ്പാശേരി വാർഡ് 14 ൽ ഇടത് സ്ഥാനാർത്ഥി എൻ എസ് അർച്ചനയ്ക്ക് ജയം. 98 വോട്ടുകളോടെ യുഡിഎഫിൽ നിന്നും പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ഒറ്റശേഖരമംഗലം കുന്നനാട് വാർഡിൽ സിപിഐഎമ്മിന് വിജയം.

വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ ഇന്ന് (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കു.

ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ ട്രെൻഡിൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു.

#Local #Government #Elections: #BJP #captures #UDF #sitting #seat #Mattannur #Municipal #Council

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

Feb 8, 2025 10:43 AM

നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി...

Read More >>
പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

Feb 5, 2025 12:33 PM

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം...

Read More >>
ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

Feb 5, 2025 06:21 AM

ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ്...

Read More >>
പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

Feb 4, 2025 10:11 PM

പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

മറ്റ് ബൂര്‍ഷ്വാ പാര്‍ടികള്‍ക്കൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത ആശയരൂപീകരണത്തിന്‍റെയും സംഘടനാക്രമീകരണത്തിന്‍റെയും ജനാധിപത്യപ്രക്രിയയാണ്...

Read More >>
Top Stories