#TrinamoolCongress | കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്

#TrinamoolCongress | കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്
Feb 23, 2024 08:11 AM | By MITHRA K P

ന്യൂ ഡൽഹി: (truevisionnews.com) ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകൾ പങ്കുവയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് തയ്യാറായിരിക്കുന്നതെന്നാണ് വിവരം.

ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എട്ടോ പത്തോ സീറ്റുകളെങ്കിലും വേണമെന്ന കോൺഗ്രസ്അഭ്യർത്ഥന ടിഎംസി നിരസിച്ചതിനെത്തുടർന്ന് ഇരുപാർട്ടികളും തമ്മിൽ നേരത്തെ ഭിന്നത ഉണ്ടായിരുന്നു.

മേഘാലയയിലും അസമിലും ടിഎംസി കോൺഗ്രസിന് ഓരോ സീറ്റ് വീതം നൽകിയേക്കും. അസമിൽ 14 ലോക്‌സഭാ സീറ്റുകളും മേഘാലയയിൽ രണ്ട് സീറ്റുകളുമുണ്ട്. കോൺഗ്രസും തൃണമൂൽ കോൺഗ്രസ്സും തമ്മിലുള്ള ഭിന്നതയുടെ മറ്റൊരു കാരണം മമത ബാനർജിക്കെതിരായ അധീർ രഞ്ജൻ ചൗധരിയുടെ പരാമർശമാണ്.

കോൺഗ്രസ് നേതാവ് മമതയെ പലപ്പോഴും വിമർശിക്കുകയും ഒരു അവസരത്തിൽ 'അവസരവാദി' എന്നും മറ്റൊരു അവസരത്തിൽ 'ദല്ലാൾ' എന്നും വിളിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സീറ്റുകളെക്കുറിച്ച് ധാരണയായി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട് മാറ്റം.

ഡൽഹിയിൽ 7 സീറ്റുകളിൽ മൂന്നിടത്ത് കോൺഗ്രസും ബാക്കിയിടങ്ങളിൽ ആം ആദ്മി പാർട്ടിയും മത്സരിക്കുമെന്നാണ് ധാരണ. അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിയും കോൺ​ഗ്രസും ഒരുമിച്ച് മത്സരിക്കാൻ ഉത്തർപ്രദേശിലും ധാരണയായിട്ടുണ്ട്. അവിടെ 17 സീറ്റുകളിൽ കോൺ​ഗ്രസും ബാക്കി 63 സീറ്റുകളിൽ സമാജ്‍വാദി പാർട്ടിയും ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികളും മത്സരിക്കും.

#TrinamoolCongress #ready #seat #agreement #Congress

Next TV

Related Stories
#arjunmissing | ലോറി കരയിൽനിന്ന് 132m അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡ്രോൺ പരിശോധന റിപ്പോർട്ട്

Jul 27, 2024 11:36 AM

#arjunmissing | ലോറി കരയിൽനിന്ന് 132m അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡ്രോൺ പരിശോധന റിപ്പോർട്ട്

ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്‍ പരിശോധനയില്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന...

Read More >>
#suicide  |  ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

Jul 27, 2024 11:12 AM

#suicide | ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

മേല്‍പ്പാലത്തില്‍നിന്ന് ഒരാള്‍ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്....

Read More >>
#tamilnadugovernor | ‘ഒരേസമയം അധ്യാപകർ പല കോളജുകളിൽ പഠിപ്പിക്കുന്നു’: റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

Jul 27, 2024 10:49 AM

#tamilnadugovernor | ‘ഒരേസമയം അധ്യാപകർ പല കോളജുകളിൽ പഠിപ്പിക്കുന്നു’: റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചു വിശദീകരണവും...

Read More >>
#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

Jul 27, 2024 10:33 AM

#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫ്ലോ​ട്ടി​ങ് പാ​ന്റൂ​ൺ (ച​ങ്ങാ​ട​ത്തി​ന് സ​മാ​ന​മാ​യ ഉ​പ​ക​ര​ണം)...

Read More >>
#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

Jul 27, 2024 09:56 AM

#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി തന്നെ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചു....

Read More >>
#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

Jul 27, 2024 09:41 AM

#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച്...

Read More >>
Top Stories