#pvsathyanadhmurder | സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന

#pvsathyanadhmurder |  സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന
Feb 23, 2024 07:45 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന.

സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളത്. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറായിരുന്നു.

നിലവിൽ രാഷ്ട്രീയ ആരോപണങ്ങൾക്കില്ല. അത് കണ്ടെത്തേണ്ടത് പൊലീസാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.

കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു.

ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകളുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.

#incident #stabbing #local #leader #CPIM #Koyilandi #hinted #personal #enmity.

Next TV

Related Stories
Top Stories










Entertainment News