#deliverydeath | വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കും

#deliverydeath | വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കും
Feb 23, 2024 07:29 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  നേമത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നടപടികളിലേക്ക് കടന്ന് പൊലീസ്.

മരിച്ച ഷെമീറയ്ക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയാകും പൊലീസ് ആദ്യം പ്രതി ചേർക്കുക. ശിഹാബിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും. വ്യാജ ചികിത്സ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രസവ സമയത്ത് കൂടെയുണ്ടായിരുന്ന ഷെമീറയുടെ ഭർത്താവ് നയാസിൻ്റെ ആദ്യഭാര്യ, മകൾ എന്നിവരെയും പൊലീസ് പ്രതി ചേർക്കും. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി ഷെഫീറയുടെയും നയാസിൻ്റെയും കുടുംബാംഗങ്ങൾ, അയൽക്കാർ എന്നിവരുടെ മൊഴികൾ വിശദമയി രേഖപ്പെടുത്താൻ ആണ് പൊലീസ് നീക്കം.

അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ നയാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്യുപങ്ചർ ചികിത്സാ രീതിയിലൂടെ വീട്ടിൽ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും കൃത്യസമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

പൊലീസും ആശാ വർക്കർമാരും ഗർഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭർത്താവ് നയാസ് വഴങ്ങിയിരുന്നില്ല.

ആശുപത്രിയിൽ കൊണ്ടുപോകാൻ അവശ്യപ്പെട്ടവരോട് ഭർത്താവ് തട്ടിക്കയറിയിരുന്നു. സംഭവം ഭർത്താവ് നയാസ് മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ് ആരോപിച്ചു.

ഷെമീറയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാത്രമാണ് അറിയിച്ചത്. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്ന് ഷെമീറയുടെ സഹോദരിയും പറയുന്നു.

പ്രസവം സംബന്ധിച്ച വിവരങ്ങൾ മറച്ചു വച്ചെന്നും ഷെമീറയ്ക്ക് ബന്ധുക്കൾ ആരും ഇല്ലെന്നാണ് നയാസ് നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും ഇരുവരും വെളിപ്പെടുത്തുന്നു.

#Incident #death #mother #child #following #home #delivery #More #people #added

Next TV

Related Stories
#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

Jul 27, 2024 10:27 AM

#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീൻ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതാണ് വില കുത്തനെ ഇടിയാൻ...

Read More >>
#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

Jul 27, 2024 10:21 AM

#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ...

Read More >>
#cobra | ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്, കണ്ടത് നാട്ടുകാർ

Jul 27, 2024 10:20 AM

#cobra | ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്, കണ്ടത് നാട്ടുകാർ

പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ വാഹനത്തിൽനിന്ന് പുറത്തെടുത്തു....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

Jul 27, 2024 09:19 AM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു. ബസ് ഡ്രൈവർ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ...

Read More >>
#hacked | വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി, പ്രതി പൊലീസ് കസ്റ്റഡിയിൽ

Jul 27, 2024 08:35 AM

#hacked | വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി, പ്രതി പൊലീസ് കസ്റ്റഡിയിൽ

കണ്ണൻ രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു....

Read More >>
Top Stories