പാലക്കാട്: www.truevisionnews.com പാലക്കാട് പട്ടാമ്പി കൊപ്പം ദേശോത്സവത്തിന് ഇടയിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്. കൊപ്പം ദേശോത്സവം നടക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെ രണ്ട് സംഘങ്ങളായാണ് യുവാക്കൾ ഏറ്റുമുട്ടിയത്.
ആഘോഷ വരവ് അണിനിരക്കേണ്ട ഭാഗങ്ങളെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. അത് കൂട്ടത്തല്ലായി മാറുകയായിരുന്നു.
സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെ കൊപ്പം പൊലീസ് സ്വമേധയാ കേസെടുത്തു. അതേസമയം, ദേശോത്സവം പരിപാടിയുമായി കൊപ്പം പള്ളിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു.
പരിപാടിയുടെ നടത്തിപ്പോ ഉത്തരവാദിത്വമോ കൊപ്പം പള്ളിക്കില്ല. പള്ളിയുടെ ചുമതലയുള്ള അംഗങ്ങൾ ആരും ദേശോത്സവം പരിപാടിയോട് സഹകരിച്ചിട്ടില്ലെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
#clash #between #youth #during #festival #palakkad #pattambi #koppam