നാദാപുരം : (കോഴിക്കോട് ) (truevisionnews.com) കല്ലാച്ചിക്കടുത്ത് വി.പി മുക്കിൽ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് നാദാപുരം പൊലീസ് .
കുവ്വക്കാട് ശിവക്ഷേത്രത്തിന് അടുത്ത് (വി.പി മുക്ക് ) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസൻറ മകൾ ദിനയ ദാസ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
കിടപ്പുമുറിയിൽ കുട്ടിയെ ഉറക്കാൻ കെട്ടിയ തൊട്ടിലിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി . ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്.
അച്ഛൻ: ദാസൻ (സി.പി.ഐ.എം കൂവ്വക്കാട് ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം കല്ലാച്ചി മേഖല കമ്മിറ്റി അംഗം). അമ്മ: ജ്യോഷ്ന (സി.പി.ഐ.എം കൂവ്വക്കാട് ബ്രാഞ്ച് അംഗം, മഹിള അസോസിയഷൻ കല്ലാച്ചി മേഖല കമ്മിറ്റി അംഗം). സഹോദരങ്ങൾ: ദിൻമയ ദാസ്, ദിൻഷിദ ദാസ്.
#incident #plustwo #student #took #her #own #life #Kallachi #Police #registered #case #unnatural #death