#IPL2024 | ഐപിഎല്‍ ഉദ്ഘാടന ദിവസം ധോണിയും കോലിയും നേര്‍ക്കുനേര്‍; മത്സരക്രമവും സമയവും അറിയാം

#IPL2024 | ഐപിഎല്‍ ഉദ്ഘാടന ദിവസം ധോണിയും കോലിയും നേര്‍ക്കുനേര്‍; മത്സരക്രമവും സമയവും അറിയാം
Feb 22, 2024 06:37 PM | By VIPIN P V

മുംബൈ: (truevisionnews.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നത് കാണാം.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ്. ഡല്‍ഹിയിലെ വേദി മത്സരത്തിന് സജ്ജമാകാത്തതാണ് കളി മാറ്റാന്‍ കാരണം. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎല്ലില്‍ ഉദ്ഘാടന മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്.

ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്.

ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഐപിഎല്‍ 2024 - മത്സര ക്രമം

(ടീമുകള്‍, തീയതി, സമയം, വേദി എന്ന ക്രമത്തില്‍)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മാര്‍ച്ച് 22, 6:30, ചെന്നൈ

പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 23, 2:30, മൊഹാലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മാര്‍ച്ച് 23, 6:30, കൊല്‍ക്കത്ത

രാജസ്ഥാന്‍ റോയല്‍സ് - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മാര്‍ച്ച് 24, 2:30, ജയ്പൂര്‍

ഗുജറാത്ത് ടൈറ്റന്‍സ് - മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 24, 6:30, അഹമ്മദാബാദ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- പഞ്ചാബ് കിംഗ്‌സ്, മാര്‍ച്ച് 25, 6:30, ബെംഗളൂരു

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ്, മാര്‍ച്ച് 26, 6:30, ചെന്നൈ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 27, 6:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 28, 6:30, ജയ്പൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മാര്‍ച്ച് 29, 6:30, ബെംഗളൂരു

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് - പഞ്ചാബ് കിംഗ്‌സ്, മാര്‍ച്ച് 30, 6:30, ലക്‌നൗ

ഗുജറാത്ത് ടൈറ്റന്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മാര്‍ച്ച് 31, 2:30, അഹമ്മദാബാദ്

ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ്, മാര്‍ച്ച് 31, 6:30, വിശാഖപട്ടണം

മുംബൈ ഇന്ത്യന്‍സ് - രാജസ്ഥാന്‍ റോയല്‍സ്, ഏപ്രില്‍ 1, 6:30, മുംബൈ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഏപ്രില്‍ 2, 6:30, ബെംഗളൂരു

ഡല്‍ഹി ക്യാപിറ്റല്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഏപ്രില്‍ 3, 6:30, വിശാഖപട്ടണം

ഗുജറാത്ത് ടൈറ്റന്‍സ് - പഞ്ചാബ് കിംഗ്‌സ്, ഏപ്രില്‍ 4, 6:30, അഹമ്മദാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഏപ്രില്‍ 5, 6:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഏപ്രില്‍ 6, 6:30, ജയ്പൂര്‍

മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ്, ഏപ്രില്‍ 7, 2:30, മുംബൈ

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ്, ഏപ്രില്‍ 7, 6:30, ലക്‌നൗ

#Dhoni #Kohli #face #IPL #opening #day; #Know #schedule #timings

Next TV

Related Stories
#nitishkumarreddy | മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി

Jan 14, 2025 04:26 PM

#nitishkumarreddy | മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി

പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ...

Read More >>
#Keralablasters | ഒഡിഷയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Jan 13, 2025 09:57 PM

#Keralablasters | ഒഡിഷയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേയ്ക്ക്...

Read More >>
#Yogarajsing |'കപിൽ ദേവിനെ വെടിവെച്ച് കൊലപ്പെടുത്താൻ തോക്കുമായി വീട്ടിലേക്ക് പോയി';  വിവാദ പരാമർശവുമായി വീണ്ടും യുവരാജ് സിങ്ങിന്‍റെ പിതാവ്

Jan 13, 2025 08:34 PM

#Yogarajsing |'കപിൽ ദേവിനെ വെടിവെച്ച് കൊലപ്പെടുത്താൻ തോക്കുമായി വീട്ടിലേക്ക് പോയി'; വിവാദ പരാമർശവുമായി വീണ്ടും യുവരാജ് സിങ്ങിന്‍റെ പിതാവ്

കപിൽ ദേവ് ഇന്ത്യയുടെയും നോർത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്റ്റനായിരിക്കെ കാരണമില്ലാതെ എന്നെ...

Read More >>
#WomensUnder19ODI | വിമൻസ് അണ്ടർ 19 ഏകദിനം; രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം

Jan 13, 2025 11:12 AM

#WomensUnder19ODI | വിമൻസ് അണ്ടർ 19 ഏകദിനം; രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം

വിമൻസ് അണ്ടർ 19 ഏകദിനത്തിൽ രാജസ്ഥാനെ 79 റൺസിന് തോല്പിച്ച്...

Read More >>
#WomensU23T20 | വിമൻസ് അണ്ടർ 23 ടി 20:  തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം നോക്ക്ഔട്ടിൽ

Jan 12, 2025 08:26 PM

#WomensU23T20 | വിമൻസ് അണ്ടർ 23 ടി 20: തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം നോക്ക്ഔട്ടിൽ

കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള വനിതകൾ നോക്ക്ഔട്ടിലേക്ക് യോഗ്യത...

Read More >>
Top Stories










Entertainment News