#rapecase | ബലാത്സംഗ കേസില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് നാലര വര്‍ഷം തടവുശിക്ഷ

#rapecase | ബലാത്സംഗ കേസില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് നാലര വര്‍ഷം തടവുശിക്ഷ
Feb 22, 2024 05:35 PM | By VIPIN P V

ബാഴ്‌സലോണ: (truevisionnews.com) ബലാത്സംഗ കേസില്‍ പ്രശസ്ത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് നാലര വര്‍ഷം തടവുശിക്ഷ. സ്പാനിഷ് കോടതിയാണ് ബാഴ്‌സലോണ മുന്‍താരം കൂടിയായ ആല്‍വസിനെ ശിക്ഷിച്ചത്.

2022 ഡിസംബറില്‍ ബാഴ്‌സലോണയിലെ നിശാക്ലബ്ബിലെ ശുചിമുറിയില്‍ വച്ച്, യുവതിയെ ബലാത്സംഗം ചെയ്തതിനാണ് നടപടി. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.

യുവതിയെ അറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടിയുള്ള പരാതിയെന്നും ആദ്യം നിലപാടെടുത്ത ആല്‍വസ്, ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ 4 തവണ മൊഴി മാറ്റിയിരുന്നു. മദ്യലഹരിയില്‍ സംഭവിച്ചതെന്നായിരുന്നു ഒടുവില്‍ ആല്‍വസിന്റെ മൊഴി.

9 വര്‍ഷം തടവു നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് പാടില്ലെന്നായിരുന്നു ആല്‍വസിന്റെ വാദം.

മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള ആല്‍വസ്, രണ്ട് തവണ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീല്‍ ടീമിലെ പ്രധാന താരമായിരുന്നു.

ഒളിംപിക് സ്വര്‍ണം നേടുന്ന പ്രായം കൂടിയ ഫുട്‌ബോള്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുള്ള ആല്‍വസ്, പിഎസ്ജി, യുവന്റസ് ടീമുകളിലും കളിച്ചിട്ടുണ്ട്. ബലാത്സംഗ പരാതി ഉയര്‍ന്നതിന് പിന്നാലെ ആല്‍വസുമായുള്ള കരാര്‍ മെക്‌സിക്കന്‍ ക്ലബ്ബായ പ്യൂമാസ് റദ്ദാക്കിയിരുന്നു.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയ താരമാണ് മുപ്പത്തിയൊമ്പതുകാരനായ ഡാനി ആല്‍വസ്.

എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ള ഡാനി ആല്‍വസ് ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി.

ഖത്തറില്‍ അവസാനിച്ച ഫുട്‌ബോള്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ ആല്‍വസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയന്‍ എന്ന നേട്ടം ഇതോടെ ഡാനി ആല്‍വസ് സ്വന്തമാക്കിയിരുന്നു.

#Famous #football #player #DaniAlves #sentenced #four #half #years #prison #rapecase

Next TV

Related Stories
സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

Feb 6, 2025 09:43 PM

സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക്...

Read More >>
 ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക്  വര്‍മ്മയെ നിയമിച്ചു

Feb 5, 2025 08:05 PM

ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക്...

Read More >>
പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

Feb 3, 2025 07:46 PM

പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ്...

Read More >>
സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

Feb 3, 2025 04:49 PM

സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന്...

Read More >>
ഓൾ റൗണ്ടർ തൃഷയുടെ തകർപ്പൻ പ്രകടനം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിരീടം നിലനിർത്തി ഇന്ത്യ

Feb 2, 2025 02:41 PM

ഓൾ റൗണ്ടർ തൃഷയുടെ തകർപ്പൻ പ്രകടനം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിരീടം നിലനിർത്തി ഇന്ത്യ

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക കിരീടം...

Read More >>
Top Stories