തിരുവല്ല: www.truevisionnews.com പിക്കപ്പ് വാനില്‍ കടത്തിയ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. തിരുവല്ലയിലാണ് പിക്കപ്പ് വാനില്‍ കടത്തിയ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ വലിയതുടിയില്‍ വീട്ടില്‍ അമീന്‍(38) പുലാവട്ടത്ത് വീട്ടില്‍ ഉനൈസ്(24) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവില്‍നിന്ന് ഉള്ളി കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ ഹാന്‍സ് പാക്കറ്റുകളും കടത്തിയിരുന്നത്. പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.
#two #arrested #hans #tobacco #products #thiruvalla