കാസർകോട്: (truevisionnews.com) കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 29 ന് പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതോടെയാണ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്‌ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
2017 മാര്‍ച്ച് 20 നാണ് റിയാസ് മൗലവിയെ ആര്‍.എസ്.എസ് പ്രവർത്തകരായ മൂന്നു പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്.അജേഷ് എന്ന അപ്പു,നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ് കേസിൽ പ്രതികള്‍. റിയാസ് മൗലവിയെ താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.
അറസ്റ്റിലായ പ്രതികള്‍ നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളി. കേസില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നെങ്കിലും കേസ് പരിഗണിച്ച ജഡ്ജ് സ്ഥലം മാറിപ്പോയതിനെത്തുടര്‍ന്നാണ് വിധി വൈകാൻ കാരണം
#RiyazMaulvi #murder #case #Judgment #29th