#IPL2024 | ഇനി ഐപിഎല്‍ ആവേശം; 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

#IPL2024 | ഇനി ഐപിഎല്‍ ആവേശം; 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും
Feb 22, 2024 11:57 AM | By VIPIN P V

മുംബൈ: (truevisionnews.com) ഐപിഎല്‍ 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണി മുതല്‍ ജിയോ സിനിമയിലൂടെയും സ്റ്റാർ സ്പോർട്സിലൂടെയും തല്‍സമയ പ്രഖ്യാപനം കാണാം.

മാർച്ച് 22ന് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മൈതാനിയായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ 17-ാം എഡിഷന് തുടക്കമാവുക. സീസണിലെ ആദ്യ മത്സരത്തിന് മുമ്പ് ചെപ്പോക്കില്‍ ആഘോഷമായ ഉദ്ഘാടന ചടങ്ങ് നടക്കും.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിഎസ്കെയുടെ എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. സാധാരണയായി ചാമ്പ്യന്‍മാരും റണ്ണേഴ്സ് അപ്പുമാണ് സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടാറ്.

രാജ്യത്ത് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനുണ്ട് എന്നതിനാല്‍ രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക എന്നാണ് സൂചന. ഇത്തവണ ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് ചെയർമാന്‍ അരുണ്‍ ധമാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

അതിനാല്‍ തെരഞ്ഞെടുപ്പ് തിയതികളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും ബിസിസിഐ മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ ഐപിഎല്‍ പൂർണമായും ഇന്ത്യയില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ 2009ല്‍ പൂർണമായും മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി.

2014ലെ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യ 20 മത്സരങ്ങള്‍ക്ക് യുഎഇയും വേദിയായി. കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും പോരടിക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പ‍ര്‍ ജയന്‍റ്സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ടീമുകള്‍.

ഐപിഎല്‍ 2024 സീസണ്‍ കഴിഞ്ഞ ഉടനെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ താരങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്.

അതിനാല്‍ ഐപിഎല്‍ ഫൈനല്‍ മെയ് 26ന് നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. ജൂണ്‍ 1നാണ് ടി20 ലോകകപ്പിന് തുടക്കമാവുക.

#more #IPL #excitement; #schedule #for #first #phase #2024 #season #announced# today

Next TV

Related Stories
#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി

May 24, 2024 02:44 PM

#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി

മത്സരം തടസപ്പെടുകയാണെങ്കില്‍ റിസവര്‍ ദിനമൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധികം...

Read More >>
#Securitythreat | വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

May 22, 2024 04:56 PM

#Securitythreat | വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

രാജസ്ഥാന്‍ റോയല്‍സിനും പൊലീസ് സുരക്ഷ...

Read More >>
#ipl2024 | 'അവനെതിരെ പന്തെറിയാന്‍ ഞാന്‍ പോലും ഭയക്കും', ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പാറ്റ് കമിന്‍സ്

May 20, 2024 10:19 PM

#ipl2024 | 'അവനെതിരെ പന്തെറിയാന്‍ ഞാന്‍ പോലും ഭയക്കും', ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പാറ്റ് കമിന്‍സ്

ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അഭിഷേക് ഇന്നലെ...

Read More >>
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
Top Stories