തിരുവനന്തപുരം: (truevisionnews.com) മദ്യലഹരിയില്‍ പതിനാറുവയസുകാരനായ മകനെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിൽ.

പേരുമല ചക്കക്കാട് കിഴക്കേവിള വീട്ടില്‍ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം.
സുരേഷ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. മകൻ തടസം നിന്നതോടെ പ്രകോപിതനായ ഇയാൾ കൈയിലിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.
പരിക്കുമായി കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും അടുത്ത ദിവസം വെഞ്ഞാറമൂട് പോലീസില്‍ പരാതി നൽകുകയും ചെയ്തു. കേസെടുത്ത പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
#father #arrested #stabbing #his #sixteenyearold #son #under #influence #alcohol.
