#missingcase | പേട്ടയിലെ കുട്ടി ഉന്മേഷവതി; കൗണ്‍സിലിങിന് ശേഷം ഡിസ്ചാര്‍ജ്

#missingcase | പേട്ടയിലെ കുട്ടി ഉന്മേഷവതി; കൗണ്‍സിലിങിന് ശേഷം ഡിസ്ചാര്‍ജ്
Feb 21, 2024 04:18 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   പേട്ടയിലെ രണ്ടുവയസുകാരിയെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. കുട്ടി ഉന്മേഷവതിയാണെന്നാണ് പരിശോധനാഫലം.

കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ എസ്എടിയിലെത്തിയിട്ടുണ്ട്. കൗണ്‍സിലിങിന് ശേഷമാകും ഡിസ്ചാര്‍ജ്.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ബ്രഹ്‌മോസിന്റെ പുറകുവശത്തെ കാടു കയറിയ പ്രദേശത്ത് കുട്ടി എങ്ങനെ എത്തി എന്നതില്‍ വ്യക്തത വരുത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നിര്‍ണായകമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നതിലും ഇനിയും വ്യക്തതയില്ല.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദുരൂഹ സാഹചര്യത്തില്‍ ഒരു വാഹനം പോലും കണ്ടെത്താനായിട്ടില്ല. മഞ്ഞ സ്‌കൂട്ടര്‍ ചിത്രത്തിലെ ഇല്ല എന്ന നിഗമനത്തിലാണ് പൊലീസ്.

ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെങ്കില്‍ ഒരു പകല്‍ മുഴുവന്‍ കുഞ്ഞിനെ ഒളിപ്പിച്ചതെവിടെയെന്നതിനും ഉത്തരം കണ്ടെത്താനായില്ല. തട്ടിക്കൊണ്ടു പോയതിന്റെയോ തിരികെ കൊണ്ടുവന്നതിന്റെയോ ഒരു സൂചനയും ഇല്ല.

കുട്ടിയെ മാറ്റിയതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ, തട്ടിക്കൊണ്ടു പോകല്‍ നാടകമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങളും പല കോണുകളില്‍ നിന്നും ഉയരുകയാണ്. എന്നാല്‍ കുട്ടിയുടെ കുടുംബത്തിന് തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

#twoyearold #girl #from #Petta #discharged #from #hospital #today.

Next TV

Related Stories
#accident | ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു

Sep 12, 2024 12:11 PM

#accident | ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു

ചെങ്ങോട്ടുകാവിൽ ചൊവ്വാഴ്ച വൈകീട്ട് ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം....

Read More >>
#moneyfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്; ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി പോലീസ് കണ്ടെടുത്തു

Sep 12, 2024 12:00 PM

#moneyfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്; ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി പോലീസ് കണ്ടെടുത്തു

പ്രതിക്ക് തിരുപ്പൂരിൽ സ്വർണം പണയം വെക്കാൻ സഹായം നൽകിയ കാർത്തിക് എന്നയാളെ കണ്ടെത്താൻ ഇതേവരെ...

Read More >>
#goldrate |  ആശ്വാസം.... സംസ്ഥാനത്ത് നാല് ദിവസങ്ങൾക്ക് ശേഷം  സ്വർണവില കുറഞ്ഞു

Sep 12, 2024 11:59 AM

#goldrate | ആശ്വാസം.... സംസ്ഥാനത്ത് നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ വ്യാപാരം നടന്നത്....

Read More >>
#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

Sep 12, 2024 11:34 AM

#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

വിദേശ കാൻസികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ്...

Read More >>
#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

Sep 12, 2024 11:27 AM

#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതിൽ...

Read More >>
Top Stories