മലപ്പുറം: (truevisionnews.com) നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.പോത്തുകല്ല് സ്വദേശികളായ മുരളീധരൻ,സുനീർ, ഷിജു, ബാലകൃഷ്ണൻ എന്നിവരാണ് ഇന്നലെ രാത്രി വനംവകുപ്പിന്‍റെ പിടിയിലായിരിക്കുന്നത്.
ഇരുൾക്കുന്ന് വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥലത്ത് നിന്ന് പോത്തിന്‍റെ തല കണ്ടെത്തുകയും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികൾ മൊഴി നൽകി. ഒപ്പം കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.
#shot #killed #wildbuffalo #smuggled #meat #Fourpeople #arrested