#KSurendran | 'ഉച്ച ഭക്ഷണം എസ്.സി- എസ്.ടി നേതാക്കള്‍ക്കൊപ്പം'; വിവാദമായി കെ.സുരേന്ദ്രന്‍റെ കേരള പദയാത്ര പോസ്റ്റർ

#KSurendran | 'ഉച്ച ഭക്ഷണം എസ്.സി- എസ്.ടി നേതാക്കള്‍ക്കൊപ്പം'; വിവാദമായി കെ.സുരേന്ദ്രന്‍റെ കേരള പദയാത്ര പോസ്റ്റർ
Feb 20, 2024 11:03 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയെ ചൊല്ലി വിവാദം. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്ററിൽ എഴുതിയതാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്.

പോസ്റ്ററിൽ തുഷാറിന്‍റെ ഫോട്ടോ ഇല്ലാത്തതിനാൽ കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിൽക്കുകയും ചെയ്തു.

ഉത്തരേന്ത്യയിലെ എസ്.സി, എസ്.ടി വിഭാഗക്കാരുടെ വീടുകളിൽ ബിജെപി നേതാക്കൾ പോകുന്നതും ഭക്ഷണം കഴിക്കുന്നതും പ്രചാരണമാക്കുകയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ രീതി.

എന്നാൽ പന്തി ഭോജനത്തിലൂടെ ജാതി വിവേചനത്തെ പടിക്ക് പുറത്താക്കിയ നാടാണെങ്കിലും കേരളത്തിലെ ബിജെപിക്കും പതിവ് വിടാൻ ഉദ്ദേശമില്ല. സംസ്ഥാന അധ്യക്ഷന്‍റെ പദയാത്ര കോഴിക്കോട് എത്തിയപ്പോഴുള്ള പോസ്റ്ററിലാണ് വിചിത്രമായ അവകാശവാദം.

ഉച്ചഭക്ഷണം എസ്‍സി,എസ്ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്റർ വിശദീകരിക്കുന്നു. കോഴിക്കോട് ബിജെപിയുടെ ഔദ്യോഗിക പേജിലും ബിജെപി കേരളം പേജിലുമെല്ലാം കഴിഞ്ഞദിവസം ഇട്ട പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

എസ്.സി, എസ്‍.ടി നേതാക്കളെ എടുത്തുപറഞ്ഞത് ബിജെപി ഇന്നും തുടരുന്ന വിവേചനം കാരണമെന്നാണ് പ്രധാന വിമർശനം. നവോത്ഥാനത്തിൽ നിന്ന് പിന്നോട്ട് നടത്തുകയാണെന്ന് ദളിത് ചിന്തകർ ആരോപിക്കുന്നു.

അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം പോസ്റ്ററിലും ഫ്ലക്സിലും ഇല്ലാത്തതിന്‍റെ പ്രതിഷേധത്തിലാണ് ബിഡിജെഎസ്. കോഴിക്കോട്ടെ പൊതുയോഗത്തിൽ നിന്ന് ബിഡിജെഎസ് വിട്ടുനിൽക്കുകയും ചെയ്തു.

#'Lunch #SC-ST #Leaders'; #KSurendran's #Kerala #Padayatra #poster #became #controversial

Next TV

Related Stories
#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

Sep 12, 2024 04:31 PM

#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ...

Read More >>
#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

Sep 9, 2024 12:46 PM

#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് സമ്മതിച്ച് എഡിജിപി രംഗത്തെത്തി. സർക്കാരിനെ...

Read More >>
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
Top Stories










Entertainment News