ചെന്നൈ: www.truevisionnews.com അഞ്ച് കൊലപാതകക്കേസുകളിൽ പ്രതിയായ 42-കാരന്‍ ആറാമത്തെ കൊലപാതകത്തിനായി പദ്ധതിയിടുന്നതിനിടെ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. 2012-ൽ തന്റെ സഹോദരനെ കൊലപ്പെടുത്തിയവർക്കെതിരേ പ്രതികാരം ചെയ്യുന്നതിനായാണ് സുരേഷ് അന്നത്തെ കേസിലെ പ്രതികളില്‍ ഓരോരുത്തരെയായി വകവരുത്തിയതെന്ന് പോലീസ് പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് കുമാറിന്റെ സഹോദരന്‍ വിജയകുമാര്‍ 2012-ലായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുപ്പന്‍, ദുരൈദാസ്, ചന്ദ്രു, ശേഖര്‍, നിത്യാനന്ദം, വെങ്കടേശന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സഹോദരന്റെ മരണത്തിന് പിന്നാലെയാണ് പ്രതികളിലോരോരുത്തരേയും കൊലപ്പെടുത്താൻ സുരേഷ് കുമാർ തീരുമാനിക്കുന്നത്.
അതേവര്‍ഷം തന്നെ കേസിലെ ഒന്നാം പ്രതിയായ കുപ്പനെ സുരേഷ് കുമാര്‍ കൊലപ്പെടുത്തി. ഇയാളുടെ കാര്‍ തടഞ്ഞ് നിര്‍ത്തിയ കുപ്പനെ ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഇതിന് ശേഷം 2014-ലായിരുന്നു സുരേഷിന്റെ രണ്ടാമത്തെ കൊലപാതകം. പ്രതികളിലൊരാളായ ദുരൈദാസിനെ ഇയാള്‍ വകവരുത്തി.
ഇതേവര്‍ഷംതന്നെ നിത്യാനന്ദത്തിനേയും അദ്ദേഹത്തിന്റെ വീടിന്റെ പുറത്തുവെച്ച് സുരേഷ് കൊലപ്പെടുത്തി. 2015-ല്‍ കേസിലെ നാലാമനായ ചന്ദുവിനെ സുരേഷ് ചെന്നൈയിലെത്തി കൊന്നു. 2016-ല്‍ ശേഖറും കൊല്ലപ്പെട്ടു.
അഞ്ച് കേസുകളിലായി അറസ്റ്റിലായ സുരേഷ് തന്റെ ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുന്നതിനിടെയാണ് പിടിയിലാകുന്നത്. സംഘത്തിലെ ആറാമനായ വെങ്കടേശന്‍ നാമക്കലില്‍ ഒളിവിലായിരുന്നു. ഇതേസ്ഥലത്ത് രമേഷ് കുമാറും നിരീക്ഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടുന്നത്.
#tamilnadu #revenge #murder #five #suspects #killed #brother