#belurmagna | നാളെ ഹർത്താൽ; മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്നും മയക്കു​വെടിവെക്കില്ല; നാളെ വയനാട്ടിൽ ഹർത്താൽ

#belurmagna |  നാളെ ഹർത്താൽ; മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്നും മയക്കു​വെടിവെക്കില്ല; നാളെ വയനാട്ടിൽ ഹർത്താൽ
Feb 12, 2024 08:13 PM | By Athira V

വയനാട് : www.truevisionnews.com മാനന്തവാടിയിലിറങ്ങിയ ആനയെ ഇന്ന് മയക്കു​വെടിവെക്കില്ല. മണ്ണുണ്ടി വനമേഖലയിൽ നിന്നും ആനയെ വെടിവെക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുന്നു. ഇതോടെ, കാട്ടാന ‘ബേലൂർ മഖ്നയെ’ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും എങ്ങുമെത്തിയില്ല.

ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയിൽ ആനയെ കണ്ടെത്തിയെന്നാണ് ഇന്ന് രാവിലെയുണ്ടായിരുന്ന റിപ്പോർട്ട്.വനംവകുപ്പിൽനിന്നും 15 സംഘങ്ങളും പൊലീസിൽനിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തി​െൻറ ഭാഗമായിട്ടുള്ളത്.

കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തിൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ കണ്ടെത്താനാകാതെ ഇന്നലെ ദൗത്യസംഘം കാട്ടിൽനിന്ന് മടങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ദൗത്യസംഘത്തിന്‍റെ വാഹനങ്ങൾ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു.

രാത്രിയും ആനയെ നിരീക്ഷിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനിടെ, ചൊവ്വാഴ്ച വയനാട് ജില്ലയിൽ കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കയാണ്. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ.

വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു.

ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനസാക്ഷിയുള്ളവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

#Hartal #tomorrow #Even #today #wild #boar #Manantavadi #not #drugged #Wayanad

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
Top Stories