#BelurMakhna | കുങ്കികളെ കാണുമ്പോള്‍ ആന സ്ഥലം മാറുന്നു, മോഴയുടെ കലിയും പ്രതിസന്ധി; മിഷന്‍ ബേലൂര്‍ മഖ്ന നാളെയും തുടരും

#BelurMakhna | കുങ്കികളെ കാണുമ്പോള്‍ ആന സ്ഥലം മാറുന്നു, മോഴയുടെ കലിയും പ്രതിസന്ധി; മിഷന്‍ ബേലൂര്‍ മഖ്ന നാളെയും തുടരും
Feb 12, 2024 06:26 PM | By VIPIN P V

വയനാട്: (truevisionnews.com) മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും വിജയം കണ്ടില്ല.

ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി. മോഴയുടെ കലിയും പ്രതിസന്ധിയാണ്. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു.

അതിനിടെ, അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വന്യമൃഗശല്യം പരിഹരിക്കുന്നതിൽ അധികാരികൾ ഗുരുതര വീഴ്ചവരിച്ചതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. ആന പിടുത്തത്തിൽ കേമന്മാരായ വനം വകുപ്പിന്റെ വടക്കൻ ജില്ലകളിലെ സകല വിദഗ്ധരും ഒരുമിച്ചിട്ടും മൂന്നാം ദിവസവും ദൗത്യം പരാജയം.

തികഞ്ഞ ആത്മാവിശ്വാസത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായ പദ്ധതിയുമായായിരുന്നു ദൗത്യസംഘം ഇന്ന് കാട്ടിൽ കയറിയത്. 10 ടീമായി തിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം - ഒരു ഘട്ടത്തിൽ100 മീറ്റർ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം കിട്ടുകയും ചെയ്തു.

മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങളും തുടങ്ങി. എന്നാൽ 12:30 ഓടെ ആനയുടെ സിഗ്നൽ കിട്ടാതായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറ്റിക്കാടുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും എല്ലാമാണ് ദൗത്യം ദുഷ്കരമാക്കിയതെന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

നോർത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂർ സൗത്ത്, നോർത്ത് ആര്‍ആര്‍ടി മണ്ണാർക്കാട് ആര്‍ആര്‍ടി, കോഴിക്കോട് ആര്‍ആര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാർ സംഘത്തിലുണ്ട്.

ഉച്ചതിരിഞ്ഞ് 3:15 ഓടെ അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നിലായിരുന്നു അജീഷിന്റെ മകൾ അലനയുടെ വൈകാരികമായ പ്രതികരണം. മൃഗാശല്യം പരിഹരിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതായി അജീഷിന്റെ ബന്ധുക്കളും ആരോപിച്ചു.

കേരളത്തിനുണ്ടായ വീഴ്ചയിൽ കർണാടകയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും വനംവകുപ്പ് ഇക്കാര്യത്തിൽ സമ്പൂർണ്ണ പരാജയം എന്നും സതീശൻ ആരോപിച്ചു. താമരശ്ശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലും അജീഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു.

#elephant #changes #place #sees #Kunkis, #crisis #cow's #milk; #Mission #BelurMakhna #continue #tomorrow

Next TV

Related Stories
#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

Sep 8, 2024 08:52 AM

#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

ഇയാളുടെ പേരിൽ അനവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ്...

Read More >>
#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Sep 8, 2024 08:36 AM

#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

Read More >>
#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

Sep 8, 2024 08:24 AM

#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

ഹാരിഷ് പട്ടേലാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനായി മൂന്ന് വയസുകാരനെ...

Read More >>
#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

Sep 8, 2024 08:18 AM

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്...

Read More >>
#accident | തൃത്താലയിൽ  ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

Sep 8, 2024 08:12 AM

#accident | തൃത്താലയിൽ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച്...

Read More >>
#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

Sep 8, 2024 08:01 AM

#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി...

Read More >>
Top Stories