#accident | റോഡിലൂടെ നടന്നുപോയ കുടുംബാംഗങ്ങൾക്കിടയിലേക്ക് ബൈക്ക് ഇടിച്ചു കയറി; ഒരാൾ മരിച്ചു

#accident   |   റോഡിലൂടെ നടന്നുപോയ കുടുംബാംഗങ്ങൾക്കിടയിലേക്ക് ബൈക്ക് ഇടിച്ചു കയറി; ഒരാൾ മരിച്ചു
Feb 12, 2024 04:08 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  റോഡിലൂടെ നടന്നു പോയ കുടുംബാംഗങ്ങളുടെ സംഘത്തിലേക്ക് ബൈക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.

ബൈക്കോടിച്ചയാൾ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്. കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേർക്കും പരുക്കേറ്റു. ചമ്പക്കുളം കരീത്ര താമരവേലിച്ചിറ വീട്ടിൽ സിജോമോൻ ആന്റണി (46) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ച പല്ലന നെടുംപറമ്പിൽ വീട്ടിൽ വിജയന്റെ മകൻ വിപിൻ (24) ആണ് ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ആലപ്പുഴ പുന്നമട മോൻസി പുതുവേലിൽ (വർഗീസ്-62 ), ഭാര്യ ലൂസി (59), ഇവരുടെ മകൾ നിമ്മി വർഗീസ് പുതുവേലിൽ (25), ബന്ധു ആന്റണി ജോസഫ് കാഴ്ചയിൽ (35) എന്നിവരെ പരുക്കുകളോട് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിന്റെ പിന്നിൽ ഇരുന്ന കണ്ണൂർ പയ്യന്നൂർ പടിഞ്ഞാറേ പുരയിടത്തിൽ അഷറഫിന്റെ മകൻ ഫർഹാൻ (19 ) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പുന്നമട റോഡിൽ എച്ച്എംസിഎ പള്ളിക്ക് സമീപം ആയിരുന്നു അപകടം. പോയിന്റിൽ റമദ ഹോട്ടലിലെ ജീവനക്കാരായ വിപിനും ഫർഹാനും ജോലി കഴിഞ്ഞ് പുന്നമടയിലെ താമസ സ്ഥലത്തേക്ക് പോകുവേയാണ് അപകടമുണ്ടായത്.

എച്ച്എംസിഎ പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ഇടതുവശം ചേർന്നു പോയ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി. കുടുംബാംഗങ്ങൾക്ക് ഒപ്പം പിന്നിൽ സഞ്ചരിച്ച സിജോമോനെ ഇടിച്ച ബൈക്ക് മറ്റുള്ളവരെയും ഇടിച്ച ശേഷം റോഡിൽ വീഴുകയായിരുന്നു.

അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോ മോന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

#man #died #after #his #bike #crashed #group #family #members #who #walking #road.

Next TV

Related Stories
#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

Feb 29, 2024 10:45 PM

#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഇഫ്തിഖർ അഹമ്മദിന്റെ...

Read More >>
#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

Feb 29, 2024 10:29 PM

#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

പ്രത്യേക സംഘത്തിൻ്റെ ഉത്തരവ് കണ്ണൂർ റെയ്ഞ്ച് ഡിഐജി...

Read More >>
#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

Feb 29, 2024 10:16 PM

#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
#death | കണ്ണൂരിൽ  മണിക്കൂറുകളുടെ വ്യത്യാസത്തിൽ  അച്ഛനും മകളുടെ ഭർത്താവും മരിച്ചു

Feb 29, 2024 10:15 PM

#death | കണ്ണൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അച്ഛനും മകളുടെ ഭർത്താവും മരിച്ചു

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സമ്പത്തിൻ്റ മൃതദേഹം ശ്രീസ്ഥയിൽ പൊതുശ്മശാനത്തിൽ...

Read More >>
#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

Feb 29, 2024 10:15 PM

#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാംപ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ്...

Read More >>
 #Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

Feb 29, 2024 09:56 PM

#Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

മുഴുവൻ പ്രതികളും പിടിയിലാകുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് ഷീബ വ്യക്തമാക്കി....

Read More >>
Top Stories