#thrippunithurablast |ഗൃഹപ്രവേശം നടത്തിയത് ഇന്നലെ, ഇന്ന് സ്ഫോടനത്തിൽ നാശം; നടുക്കം മാറാതെ നാട്ടുകാര്‍

#thrippunithurablast |ഗൃഹപ്രവേശം നടത്തിയത് ഇന്നലെ, ഇന്ന് സ്ഫോടനത്തിൽ നാശം; നടുക്കം മാറാതെ നാട്ടുകാര്‍
Feb 12, 2024 03:27 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിന്ന് നടുക്കം മാറാതെ നാട്ടുകാര്‍.

രണ്ട് കിലോമീറ്റർ അകലേക്ക് വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. ഇന്നലെ ഗൃഹപ്രവേശം നടത്തിയ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച വീട് ഇന്ന് സ്ഫോടനത്തിൽ തകർന്നത് നൊമ്പര കാഴ്ചയായി.

പുറക്കാട് സ്വദേശി ശ്രീനാഥിന്റെ വീട്ടിലാണ് സ്ഫോടനത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. ഭാഗ്യം കൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്നലെ ഗൃഹപ്രവേശം നടത്തിയ ശ്രീനാഥിന്റെ വീടിന്‍റെ ജനല്‍ ചില്ലകള്‍ സ്ഫോടനത്തിൽ പൂര്‍ണമായും തകര്‍ന്നു. വീടിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മിക്ക വീടുകളും മൊത്തം നശിച്ചു.

ജനലുകളും വാതിലുകളുമെല്ലാം പൂര്‍ണമായി തകര്‍ന്നു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍ പറയുന്നു. വീടിനുള്ളിലെ സാമഗ്രികള്‍ ഉപയോഗശൂന്യമായി.

ലോണെടുത്ത് വച്ച വീടുകളാണ് ഭൂരിഭാഗവുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സമീപവാസികള്‍. ഇന്ന് രാവിലെയാണ് തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്.

സ്ഫോടനത്തില്‍ ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്.

സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

#Locals #Shocked #massive #explosion #firecracker #warehouse #Tripunithura.

Next TV

Related Stories
#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

Feb 29, 2024 10:45 PM

#keralacentraluniversityprofessor | 'ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്എഫ്ഐക്കും വിസിക്കും'; കേരള കേന്ദ്ര സർവകലാശാല പ്രൊഫസറുടെ കുറിപ്പ്

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഇഫ്തിഖർ അഹമ്മദിന്റെ...

Read More >>
#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

Feb 29, 2024 10:29 PM

#siddarthdeath | സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

പ്രത്യേക സംഘത്തിൻ്റെ ഉത്തരവ് കണ്ണൂർ റെയ്ഞ്ച് ഡിഐജി...

Read More >>
#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

Feb 29, 2024 10:16 PM

#death | ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് തീപടര്‍ന്ന്; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
#death | കണ്ണൂരിൽ  മണിക്കൂറുകളുടെ വ്യത്യാസത്തിൽ  അച്ഛനും മകളുടെ ഭർത്താവും മരിച്ചു

Feb 29, 2024 10:15 PM

#death | കണ്ണൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അച്ഛനും മകളുടെ ഭർത്താവും മരിച്ചു

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സമ്പത്തിൻ്റ മൃതദേഹം ശ്രീസ്ഥയിൽ പൊതുശ്മശാനത്തിൽ...

Read More >>
#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

Feb 29, 2024 10:15 PM

#suicidedeath | സിദ്ധാർഥിന്‍റെ ആത്മഹത്യ; കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി

സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാംപ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ്...

Read More >>
 #Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

Feb 29, 2024 09:56 PM

#Siddharthdeath |അവൻ ആത്മഹത്യ ചെയ്യില്ല; സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറ്റക്കാർ; സിദ്ധാർത്ഥിന്റെ മാതാവ്

മുഴുവൻ പ്രതികളും പിടിയിലാകുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് ഷീബ വ്യക്തമാക്കി....

Read More >>
Top Stories