#belurmagna | ആനയെ വളഞ്ഞ് ദൗത്യ സംഘം; കുംകിയാനകളെ കാട്ടിനുള്ളിലേക്ക് കയറ്റുന്നു, മയക്കുവെടി ഉടന്‍

#belurmagna |  ആനയെ വളഞ്ഞ് ദൗത്യ സംഘം; കുംകിയാനകളെ കാട്ടിനുള്ളിലേക്ക് കയറ്റുന്നു, മയക്കുവെടി ഉടന്‍
Feb 11, 2024 03:46 PM | By Athira V

മാനന്തവാടി: www.truevisionnews.com വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂര്‍ മഗ്നയെ ഉടന്‍ മയക്കുവെടി വെക്കും. ആനയെ ദൗത്യ സംഘം ആനയെ വളഞ്ഞിരിക്കുകയാണ്. ആനയെ കാട്ടില്‍ നിന്നും റോഡരികിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.

നിലവില്‍ കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുള്ളത്. ആനയുടെ ലൊക്കേഷന്‍ റേഡിയോ കോളര്‍ ട്രാക്കിങിലൂടെ ലഭിച്ചതിന് പിന്നാലെ തന്നെ ദൗത്യ സംഘം കാടുകയറിയിരുന്നു. വെറ്റിനറി സംഘം അടക്കം സ്ഥലത്തുണ്ട്. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടു പോകുക.

കേരളത്തിന്റെ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മാത്രമെ വേലൂര്‍ മഗ്‌നയെ മയക്കുവെടി വെക്കൂവെന്നും അല്ലാത്ത പക്ഷം കര്‍ണാടകയാണ് തീരുമാനമെടുക്കേണ്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ആനയെ മയക്കുവെടി വച്ച് പിടിക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍.

ഉള്‍ക്കാട്ടിലേക്ക് കയറിയാലും ആന വീണ്ടും തിരികെ വരാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ ധാരാളം ഫലവൃക്ഷങ്ങള്‍ ഉള്ളതിനാലും കാട്ടില്‍ വരള്‍ച്ച ഉള്ളതിനാലും പുറത്തേക്കിറങ്ങാന്‍ സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പ്രതികരിച്ചിരുന്നു.

#mission #belurmagna #started #wayanad

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
Top Stories