#phone | ഹൈ റിസ്ക്ക്! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ, വരാൻ പോകുന്ന 'പണികൾ' അത്ര ചെറുതല്ല

#phone | ഹൈ റിസ്ക്ക്! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ, വരാൻ പോകുന്ന 'പണികൾ' അത്ര ചെറുതല്ല
Feb 6, 2024 08:23 AM | By MITHRA K P

(truevisionnews.com) പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let's Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവിൽ ഇവയിൽ ഏതെങ്കിലും ഉപയോക്താക്കൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടനടി അൺഇൻസ്റ്റാൾ ചെയ്യണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഒരിക്കൽ ഡൗൺലോഡ് ചെയ്‌താൽ സ്‌മാർട്ട്‌ഫോണിൽ എന്ന മാൽവെയർ പരത്തുമെന്നതാണ് ഈ മാൽവെയറുകളുടെ പ്രത്യേകത.

കോൺടാക്‌റ്റുകൾ, മെസെജുകൾ, ഫയലുകൾ, ഡിവൈസ് ലൊക്കേഷൻ തുടങ്ങി ഇൻസ്‌റ്റാൾ ചെയ്‌ത ആപ്പുകളുടെ ലിസ്‌റ്റ് ഉൾപ്പെടെയുള്ള ഡാറ്റ എക്‌സ്‌ട്രാക്‌റ്റുചെയ്യാന്‌‍ ഇവയ്ക്ക് കഴിയും. ബ്ലീപിങ് കമ്പ്യൂട്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് സൈബർ സുരക്ഷാ കമ്പനിയായ ഇഎസ്ഇടിയിലെ ഗവേഷകർ വജ്രസ്പൈ (VajraSpy) എന്ന റിമോട്ട് ആക്‌സസ് ട്രോജൻ (RAT) അടങ്ങിയ 12 മാൽവെയർ ആപ്പുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.

പ്ലേ സ്റ്റോറിൽ ഇല്ലാത്ത ആറെണ്ണം തേഡ് പാർട്ടി ആപ്പുകൾ വഴി ആക്സസ് ചെയ്യാൻ കഴിയുന്നതാണ്. 11 ആപ്പുകളാണ് മെസെജിങ് ആപ്പുകളായി പരസ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരെണ്ണം വാർത്താപോർട്ടലായാണ് ലഭിക്കുക. ദശലക്ഷക്കണക്കിന് ആപ്പുകളാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കാനായി ഒരേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നവയാണ് അവയിലെറെയും.

സാധാരണക്കാരായ ആളുകളെ ലക്ഷ്യം വെച്ച് ആപ്പുകളിൽ രഹസ്യമായി മാൽവെയറുകൾ കൂട്ടിച്ചേർക്കുക, അവരുടെ ഡാറ്റ മോഷ്ടിക്കുക എന്നിങ്ങനെ പണം തട്ടിയെടുക്കാനു‌ള്ള നിരവധി ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

അത്തരം ആപ്പുകൾ കണ്ടെത്താനാണ് പ്ലേസ്റ്റോറിൽ ഗൂഗിൾ പ്ലേ പ്രൊട്ടക്ട് എന്ന സുരക്ഷാ വലയമുൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചില ആപ്ലിക്കേഷനുകൾ കർശനമായ സെക്യൂരിറ്റിസ് മറികടക്കുന്ന പതിവുമുണ്ട്. പലതും ഉപയോക്താക്കൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള 12 ആപ്പുകളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആറെണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

#High #risk #Hurry #apps #your #phone #upcoming #tasks #small

Next TV

Related Stories
#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

Dec 5, 2024 03:55 PM

#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

നിങ്ങൾ ഈ കമ്പനികളുടെ കാറുകൾ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അവയിൽ ലഭ്യമായ വർഷാവസാന കിഴിവുകളെക്കുറിച്ച്...

Read More >>
#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

Dec 4, 2024 09:15 PM

#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും...

Read More >>
#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

Nov 28, 2024 03:47 PM

#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി...

Read More >>
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
Top Stories