#cookery | വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ബ്രെഡ് കട്ലറ്റ് ഉണ്ടാക്കാം

#cookery | വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ബ്രെഡ് കട്ലറ്റ് ഉണ്ടാക്കാം
Feb 2, 2024 10:03 PM | By MITHRA K P

(truevisionnews.com) ബ്രെഡ് കട്ലറ്റ് വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കാവുന്ന ഒരു ലഘുഭക്ഷണമാണ്. വൈകുന്നേരങ്ങളിലെ ചായക്കൊപ്പമുള്ള മികച്ച ലഘുഭക്ഷണവും കുട്ടികളുടെ സ്നാക്സ് ബോക്സിനുള്ള നല്ലൊരു വിഭവവുമാണിത്. ഇന്ത്യൻ ഗ്രീൻ ചട്ണി, തക്കാളി സോസ്, മയോന്നൈസ് എന്നിവയ്‌ക്കൊപ്പം ബ്രെഡ് കട്ട്‌ലറ്റ് നന്നായി യോജിക്കും.

ചേരുവകൾ

ബ്രെഡ്

ഉരുളക്കിഴങ്ങ് - 3

ഉള്ളി (അരിഞ്ഞത്) - 1/4 കപ്പ്

ക്യാരറ്റ് (അരിഞ്ഞത്) - 1/4 കപ്പ്

മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

ജീരകം - 1/2 ടീസ്പൂൺ

കുരുമുളക് പൊടി - 1/2 ടീസ്പൂൺ

മല്ലിപ്പൊടി - 1/2 ടീസ്പൂൺ

മുളകുപൊടി -1 ടീസ്പൂൺ

എണ്ണ

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ ബ്രൗൺ ബോർഡറുകൾ മുറിച്ച് നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക.

വേവിച്ച ഉരുളക്കിഴങ്ങ് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ബ്രെഡ് കഷണങ്ങൾ ചേർക്കുക.  ഇതിലേക്ക് അരിഞ്ഞുവച്ച ഉള്ളി, കാരറ്റ്, മല്ലിയില, എന്നിവ ചേർക്കുക.

ജീരകം, കുരുമുളക് പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ കൂടി ചേർക്കുക. ശേഷം എല്ലാം നന്നായി യോജിപ്പിക്കുക.  ആവശ്യത്തിന് ഉപ്പും 1 ടീസ്പൂൺ എണ്ണയും ചേർത്ത് നന്നായി ഇളക്കി ഒരു നോൺസ്റ്റിക്കി മാവ് ഉണ്ടാക്കുക.  ചെറിയ പാറ്റീസ് ഉണ്ടാക്കുക. ( കട്ലറ്റിന്റെ രൂപത്തിലാക്കുക) 

ബ്രെഡ് പൊടിയിൽ പാറ്റീസ് റോൾ ചെയ്യുക. ഇടത്തരം ചൂടിൽ എണ്ണയിൽ 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ഗോൾഡൻ ബ്രൗൺ വരെ വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാൽ ഊറ്റിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടുകൂടി തന്നെ വിളമ്പുക.

#Breadcutlets #very #easy #prepare

Next TV

Related Stories
#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

Sep 14, 2024 03:53 PM

#Cookery | കൂട്ടുകറി ഇല്ലാതെ എന്ത് ഓണസദ്യ; രുചി ഒട്ടും കുറയാതെ തയാറാക്കാം

സദ്യയ്ക്കും ആഘോഷങ്ങൾക്കും ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ്...

Read More >>
#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

Sep 14, 2024 02:27 PM

#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

സേമിയം വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക....

Read More >>
#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

Sep 13, 2024 03:52 PM

#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

എളുപ്പത്തിൽ 3 ചേരുവകൾ ചേർത്ത് പ്രഷർകുക്കറിൽ രുചികരമായ പായസം...

Read More >>
 #Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ

Sep 13, 2024 03:28 PM

#Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ

ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ ഓണ സദ്യ സ്പെഷ്യൽ അവിയൽ എങ്ങനെ തയാറാക്കാമെന്നു...

Read More >>
#Cookery | കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട തയ്യാറാക്കിയാലോ

Sep 13, 2024 03:06 PM

#Cookery | കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട തയ്യാറാക്കിയാലോ

കുട്ടികള്‍ക്കായി ചെറുപയര്‍ അട തയ്യാറാക്കി നോക്കാം.ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ...

Read More >>
#cookery |    ചുട്ടരച്ച തേങ്ങ ചമ്മന്തി തയ്യാറാക്കാം ...

Sep 9, 2024 11:45 AM

#cookery | ചുട്ടരച്ച തേങ്ങ ചമ്മന്തി തയ്യാറാക്കാം ...

പലതരം ചമ്മന്തികൾ ഉണ്ടെങ്കിലും ചുട്ടരച്ച തേങ്ങ ചമ്മന്തിയോട് കുറച്ചധികം പ്രിയമാണ്...

Read More >>
Top Stories










Entertainment News