#travel | ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യയുടെ നിർദേശം; ആ 12 കോട്ടകളെ കുറിച്ച് അറിയാം

#travel | ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യയുടെ നിർദേശം; ആ 12 കോട്ടകളെ കുറിച്ച് അറിയാം
Feb 2, 2024 08:11 PM | By Kavya N

2024-25 വര്‍ഷത്തെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സ്മാരകങ്ങളുടെ നാമനിർദേശം തുടങ്ങി. ഈ പ്രാവശ്യം ഇന്ത്യ ലോകത്തിനും യുനെസ്‌കോയ്ക്കും മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നത് 'മറാഠാ മിലിറ്ററി ലാന്‍ഡ്‌സ്‌കേപ്‌സ് ഓഫ് ഇന്ത്യ'യാണ്. മറാഠ ഭരണാധികാരികള്‍ 17 മുതല്‍ 19 വരെ നൂറ്റാണ്ടുകളിൽ നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്ത തന്ത്രപ്രധാന കോട്ടകളാണ് ഇവ. ഇന്ത്യയിലെ മറാഠാ സൈനിക ഭൂമികകള്‍ എന്ന പേരില്‍ 12 കോട്ടകളാണ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്.

മറാഠാ സൈന്യത്തിന്റെ കരുത്തും കാര്യപ്രാപ്തിയും പ്രകടമാക്കുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഈ കോട്ടകള്‍. മഹാരാഷ്ട്രയിലെ സല്‍ഹര്‍, ശിവ്‌നേരി, ലോഗഡ്, റൈഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവര്‍ണദുര്‍ഗ്, പന്‍ഹാല, വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ് എന്നിവയും തമിഴ്‌നാട്ടിലെ ഗിന്‍ഗീ കോട്ടയുമാണ് ആ പട്ടികയിലുള്ള പന്ത്രണ്ടു കോട്ടകള്‍. സഹ്യാദ്രി മലനിരകള്‍, കൊങ്കണ്‍ തീരം, ഡെക്കാണ്‍ പീഠഭൂമി, പശ്ചിമഘട്ടം എന്നീ മേഖലകളിലാണ് ഈ കോട്ടകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിലെ എല്ലാ കോട്ടകളും മറാഠാ ഭരണാധികാരികളുടെ പ്രതിരോധ മികവിന്റെ അടയാളങ്ങളാണ്.

അതുപോലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നവയാണ് ഇവയെല്ലാം. എഡി 1670 ൽ ഛത്രപതി ശിവജിയുടെ വരവോടെയാണ് മറാഠാ സാമ്രാജ്യം ഉദിച്ചുയര്‍ന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മറാഠകളായിരുന്നു.മറാഠാ സാമ്രാജ്യത്തിന്റെ സൈനിക മികവിന്റെ അവശേഷിപ്പുകളാണ് ഇന്നും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ കോട്ടകള്‍.ലോക പൈതൃക പട്ടികയില്‍ സാംസ്‌കാരിക വിഭാഗത്തിനു കീഴിലാണ് ഇന്ത്യ മറാഠാ സാമ്രാജ്യത്തിന്റെ കോട്ടകളുടെ അപേക്ഷ നല്‍കിയിരിക്കുന്നത്.

അതിനൊപ്പം നിര്‍മാണമികവും സാങ്കേതിക തികവും രാജ്യാന്തര തലത്തിലുള്ള പ്രാധാന്യവുമെല്ലാം യുനെസ്‌കോ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. നിലവില്‍ 42 ലോക പൈതൃക കേന്ദ്രങ്ങളുള്ള നാടാണ് ഇന്ത്യ. ഇതില്‍ മഹാരാഷ്ട്രയ്ക്കും വലിയ പങ്കുണ്ട്. അജന്ത ഗുഹകള്‍, എല്ലോറ ഗുഹകള്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് എന്നിവയെല്ലാം യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവയാണ് . മറാഠാ കോട്ടകള്‍ കൂടി പട്ടികയില്‍ ലോക പൈതൃക പട്ടികയിലെത്തിയാല്‍ മഹാരാഷ്ട്രയുടെ വിനോദ സഞ്ചാര രംഗത്തിന് അത് കൂടുതല്‍ ഉണര്‍വു നല്‍കും.

#India's #proposal #World #Heritage #List #Know #about #those #12forts

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories