കൊല്ലം : www.truevisionnews.com കലോത്സവ സമാപന സമ്മേളനത്തിൽ സ്ഥലം എംഎൽഎയും സിനിമ താരവുമായ മുകേഷ് നടൻ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ അഭിനയ കാലത്തെ ഓർമ്മകൾ പങ്ക് വെച്ചു.
ലിബർട്ടി പ്രൊഡക്ഷന്റെ ബാനറിൽ ജോഷി സംവിധാനം ചെയ്ത നായർ സാബ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. മിലട്ടറി ഓഫീസർമാരെ പോലും വെല്ലുന്ന ശരീരവും സൗന്ദര്യവും മമ്മൂട്ടിക്ക് ഉണ്ടെന്ന് ആർമി ഓഫീസർമാർ തന്നെ സ്വകാര്യമായി പറഞ്ഞതായും മുകേഷ് പറഞ്ഞു.
ബലൂൺ എന്ന സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി കൊല്ലത്ത് എത്തിയതും അതേ മമ്മൂട്ടിയുമായി കൊല്ലത്തെ പൊതു ചടങ്ങിൽ വേദി പങ്കിട്ടാൻ അവസരം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല - മുകേഷ് പറഞ്ഞു.
പൊതു സമ്മേളന വേദിയിൽ വെച്ച് മുകേഷ് ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീഷിനെയും പുകഴ്ത്തി.
"സുന്ദരനായ നമ്മുടെ പ്രതിപക്ഷ നേതാവ് രാഷ്ട്രീയത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ അദ്ദേഹം നല്ലൊരു നടനായി മാറുമെന്നും താൻ ഉൾപ്പെടെയുള്ള താരങ്ങളുടെ റോളുകൾ തട്ടിയെടുത്തേനേയെന്നും " മുകേഷ് പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി.
#Mukesh #MLA #shares #his #memories #Nairsaab