#keralaschoolkalolsavam | കൊല്ലം കലോത്സവം വിജയം സമ്മാനിച്ചത് കണ്ണൂർ സ്ക്വാഡിന് - മമ്മൂട്ടി

#keralaschoolkalolsavam | കൊല്ലം കലോത്സവം വിജയം സമ്മാനിച്ചത് കണ്ണൂർ സ്ക്വാഡിന് - മമ്മൂട്ടി
Jan 8, 2024 06:25 PM | By Kavya N

കൊല്ലം: (truevisionnews.com) 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിക്കുമ്പോള്‍ വേദിയില്‍ സമ്മാനദാനത്തിനായി മമ്മൂട്ടി എത്തി. കല ഒരിക്കലും അവസാനിക്കാത്തതാണ്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കും പരാജയപ്പെടുന്നവര്‍ക്കും കലാ ജീവിതവുമായി മുന്നോട്ടുപോകാന്‍ സാധിക്കണം. ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ആളാണ് താന്‍. ആ എനിക്ക് നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍ പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും അതിന് സാധിക്കും.

കേരളത്തിലെ എല്ലാ തരം മത്സരങ്ങളും ഒരു വിവേചനവുമില്ലാതെ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് കലോത്സവം മമ്മൂട്ടി പറഞ്ഞു. അത്രയേറെ സഹകരണത്തോടെയാണ് ഇത്തരം കലോത്സവങ്ങളും നടക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനാണ് ഇത്തവണ കിരീടനേട്ടം. വേണമെങ്കില്‍ കൊല്ലംകാരെയും ഇതുപോലെയാക്കാം. എല്ലാംകൊണ്ടും സമ്പുഷ്ടവുമാര്‍ന്ന ജില്ലയാണ് കൊല്ലം. ഇതാണ് നമ്മള്‍ മലയാളികള്‍. ഈ സഹകരണമാണ് നമുക്കിനിയും വേണ്ടത് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

#Kollam #Kalotsavam #gave #victory #Kannursquad #Mammootty

Next TV

Related Stories
Top Stories










GCC News