കൊല്ലം : (truevisionnews.com) ഹയർ സെക്കൻഡറി വിഭാഗം നാടോടി നൃത്തം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി ചെറുതുരുത്തി ഗവ . ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഹരികേഷ്.
കഴിഞ്ഞ വർഷവും ഇതേ ഇനങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു. മൂന്നാം ക്ലാസ് മുതൽ കലോത്സവ വേദികളിൽ സജീവമായ ഹരികേഷ് 8 )0 ക്ലാസ് മുതൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് വരുന്നു.
കുച്ചുപ്പുടിയിൽ കലാമണ്ഡലം നിമിഷ നീരജും ഭരതനാട്യത്തിൽ കലാമണ്ഡലം സുജാതയും വിഷ്ണു മുരളീധരനും നടോടി ന്യത്തത്തിൽ പഴയന്നുർ സുധീഷുമാണ് പരിശീലനം നൽകിയത്.
ആലുവയിൽ ചാന്ദിനി എന്ന പെൺകുട്ടിക്ക് നേരെയുണ്ടായ ദുരനുഭവമാണ് നടോടി നൃത്തത്തിൽ അവതരിപ്പിച്ചത്. പ്രമുഖ കഥകളി കലാകാരൻ സൂര്യനാരായണന്റെയും ശാലിനിയുടെയും മകനാണ്.
ക്ലാസിക്കൽ കലകളുടെ നാടായ പെരിങ്ങോട് കണ്ണത്ത് കുടുംബാംഗമാണ് സൂര്യ നാരായണൻ.
കലാമണ്ഡലത്തിൽ അധ്യാപകനായി ജോലി ലഭിച്ചതിന് ശേഷം ചെറുതുരുത്തിയിലേക്ക് താമസം മാറുകയായിരുന്നു. ചെറുതുരുത്തി കലാമണ്ഡലത്തിന്റെ പശ്ചാതലത്തിലാണ് ഹരികേഷ് വളരുന്നത്.
#AGrade #FolkDance #Bharatanatyam #Kuchupudi #HigherSecondarySection #Harikesh