കൊല്ലം: (truevisionnews.com) നോവുന്ന പലസ്തീൻ കുഞ്ഞുങ്ങളുടെ രോദനങ്ങൾ ഏറ്റു വാങ്ങി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി ഗാനാലാപന മത്സരം. ചെങ്ങന്നൂർ ശ്രീ വിജയേശ്വരി ഹൈസ്ക്കൂളിലെ വിദ്യാർത്ഥി സംഘമാണ് ഇസ്രായേൽ അധിനിവേശം പ്രമേയമാക്കി ഗാനം ആലപിച്ചത്.
സ്കൂളിലെ അറബി അധ്യാപകനായ ജുബൈറാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. ആശ ജേക്കബ് കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ട്. ഷിഫാന എസ്, അമീന ജലീൽ, അഫ്സാന എ, അൽഫിയ റഹ്മാൻ, ഷഹ്ന ഷാജഹാൻ, നഫീസത്തുൽ മിസ്രിയ, ഫിദ മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് ഗാനം ആലപിച്ചത്.
#Arabic #singing #group #declares #solidarity #new #born #Palestinian #children