കൊല്ലം: (truevisionnews.com) കലയുടെ ചിരി വിരിയുന്ന കൊല്ലം കലോത്സവ നഗരിയിൽ ഹയർ സെക്കന്ററി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡുമായി അൻകിത അനീഷ്. രാജഗിരി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അൻകിത.
ഇതിനോടകം തന്നെ മോഹൻലാലിൻറെ മലയാള ചിത്രമായ ഒടിയനിലും മഞ്ജുവിന്റെ കുട്ടിക്കാലം അവതരിച്ച് അൻകിത തിളങ്ങിയിരുന്നു. പതിനൊന്ന് വർഷമായി ഗീത പത്മകുമാറിന്റെ ശിക്ഷണത്തിൽ അൻകിത പരിശീലനം നേടി വരുകയാണ്.
എറണാകുളം സ്വദേശിയായ അനീഷ ജോൺ, പ്രവീണ ദമ്പതികളുടെ മകളാണ്. നൃത്ത മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൻകിത കഴിഞ്ഞ വർഷം മോഹിനിയാട്ടത്തിലും, നാടോടി നൃത്തത്തിലും എ ഗ്രേഡ് നേടിയിരുന്നു.
#Manju #child #star #Odiyan #became #star #Kalolsavam