കൊല്ലം : (truevisionnews.com) " വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും " കുട്ടികളുടെ പ്രിയ കവി കുഞ്ഞുണ്ണി മാഷുടെ വാക്കുകൾ ഏറ്റെടുക്കുകയാണ് പി എൻ പണിക്കർ ഫൗണ്ടേഷൻ.

വർധിച്ച് വരുന്ന ലഹരി ഉപയോഗം തടയാൻ പുതിയ തലമുറയിൽ വായനാ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന മൊബൈൽ എക്സിബിഷൻ വണ്ടി കലോത്സവ വേദിയിലും എത്തി.
വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ എക്സിബിഷൻ സന്ദർശിച്ചു. വിദ്യാർത്ഥികളെ ലഹരിയിൽ നിന്നും അകറ്റിനിർത്തുന്നതിന് വേണ്ടി അധ്യാപകരും രക്ഷിതാക്കളും അവരെ എക്സിബിഷൻ സന്ദർശിക്കാൻ പ്രേരിപ്പിക്കുകയാണ്.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ സ്മരണാർത്ഥം സ്ഥാപിച പി എൻ പണിക്കർ ഫൗണ്ടേഷനാണ് മൊബൈൽ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ലഹരി ആപത്താണ് , ശരീരം പണിമുടക്കാതിരിക്കാൻ ലഹരിയോട് നോ പറയാo, ലഹരി മരണത്തിലേക്കുള്ള കൗൺഡൗൺ , വേണ്ട ലഹരിയുടെ ഹരം തുടങ്ങിയ സന്ദേശങ്ങൾ എക്സിബിഷൻ ഉയർത്തി പിടിക്കുന്നു.
#Reading #without #intoxication #intoxication #mobile #exhibition #gets #noticed
