#keralaschoolkalolsavam| പൂരക്കളിയിൽ ഒരു വടക്കൻ വീരഗാഥ; മേമുണ്ടയുടെ ജൈത്രയാത്ര കാൽ നൂറ്റാണ്ട് പിന്നിട്ടു

#keralaschoolkalolsavam| പൂരക്കളിയിൽ ഒരു വടക്കൻ വീരഗാഥ; മേമുണ്ടയുടെ ജൈത്രയാത്ര കാൽ നൂറ്റാണ്ട് പിന്നിട്ടു
Jan 5, 2024 10:08 AM | By Kavya N

വടകര: (truevisionnews.com) പൂരക്കളി മത്സരങ്ങളിൽ കാൽ നൂറ്റാണ്ട് പിന്നിട്ട കടത്തനാടൻ ആധിപത്യം തുടരുന്നു. തുടർച്ചയായി ഇരുപത്തി ഏഴാം തവണയാണ് മേമുണ്ട സ്കൂൾ ഹൈസ്ക്കൂൾ പൂരക്കളി മത്സരത്തിൽ വിജയിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി ഇരുപത്തി ഒന്നാം തവണയാണ് വിജയിക്കുന്നത്. പൂരക്കളി മത്സര വിജയത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയാണ് മേമുണ്ട സ്കൂൾ. ഇതിനിടയിൽ കോവിഡ് മൂലം രണ്ട് വർഷം മാത്രമാണ് ഇടവേള വന്നത്.

കാസർകോട് സ്വദേശി മാണിയാട്ട് നാരായണൻ ആശാനാണ് കഴിഞ്ഞ 27 വർഷമായി മേമുണ്ടയിൽ പൂരക്കളി പഠിപ്പിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാന കലയാണ് പൂരക്കളി. 12 പേരടങ്ങുന്ന ഒരു ടീമാണ് പൂരക്കളി മത്സരത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി എ ഗ്രേഡ് നേടി. വേദാർത്ഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. ഇന്ന് നടക്കുന്ന ഹൈസ്ക്കൂൾ വിഭാഗം മത്സരത്തിൽ നിവേദ് & ടീമാണ് മാറ്റുരയ്ക്കുന്നത്.

#northern #epic #Poorakali #Memunda's #victory #journey #passed #quarter#century

Next TV

Related Stories
Top Stories