Jan 5, 2024 07:00 AM

കൊല്ലം: www.truevisionnews.com  കലോത്സവത്തിന്‍റെ ആദ്യ ദിനം മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ സ്വർണകപ്പ് സ്വന്തമാക്കാൻ വാശിയെറിയ പോരാട്ടം.

54 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് 197 പോയിന്‍റുമായി ഒന്നാമത് നിൽക്കുന്നു.

195 പോയിന്‍റുമായി തൃശ്ശൂരും കണ്ണൂരും ആണ് രണ്ടാം സ്ഥാനത്ത്. ഇന്ന് 24 വേദികളിൽ ആയി 59 ഇനങ്ങളിലാണ് മത്സരം.

നാടകം, ഒപ്പന, നാടോടിനൃത്തം, ബാൻഡ് മേളം ഉൾപ്പെടെയുള്ള ഇനങ്ങളിൽ ഇന്ന് മത്സരം നടക്കും. ഇത്തവണയും സ്വർണ കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്.

രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി.

15 വര്‍ഷത്തിനു ശേഷമാണ് കലോത്സവം കൊല്ലത്ത് വിരുന്നെത്തുന്നത്. 239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാർഥികൾ മേളയിൽ മാറ്റുരയ്ക്കും.ആശ്രാമത്തെ പ്രധാന വേദിയായ ഒഎൻവി സ്മൃതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തത്. 

#kerala #school #kalolsavam #2024 #secondday

Next TV

Top Stories