കൊല്ലം: www.truevisionnews.com സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഉറപ്പ് വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വർഷം മുതൽ കലോത്സവ മാന്വൽ പരിഷ്ക്കരിക്കും. വിദ്യാർത്ഥികൾ അക്കാദമിക്ക് രംഗത്ത് മാത്രമല്ല കലാ- കായിക രംഗത്ത് മികവ് നേടുന്നതിലുടെയാണ് അവർ വിദ്യാഭ്യാസത്തിന്റെ പൂർണ്ണതയിൽ എത്തുന്നത്.
കലോത്സവം വിജയിപ്പിക്കാൻ എല്ലാവരുടേയും പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. മുഖ്യാതിഥി നിഖില വിമൽ, നർത്തകി ആശ ശരത്ത്, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മഹാ നടൻ മമ്മുട്ടി എന്നിവർക്ക് പ്രത്യേകം വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ നന്ദി അറിയിച്ചു.
#kerala #school #kalolsavam2024 #kollam #sivankutty
