Jan 4, 2024 08:19 AM

കൊല്ലം: (truevisionnews.com) 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ. പ്രേക്ഷകരിലേക്ക് കലോത്സവ വാർത്തകൾ എത്തിക്കാൻ മാധ്യമപ്പടകൾ സുസജ്ജം പുലർച്ചെ തന്നെ എല്ലാ സംവിധാനങ്ങളുമായി കേരളത്തിലെ എല്ലാ മാധ്യമങ്ങളും തയ്യാറായി കഴിഞ്ഞു.

ഇന്ന് കാലത്ത് 10 ന് മുഖ്യമന്ത്രിയാണ് പ്രധാന നഗരിയായ ആശ്രാമം മൈതാനിയിൽ കേരളത്തിൻ്റെ പ്രിയ കവി ഒ.എൻ വിയുടെ നാമധേയത്തിലുള്ള വേദിയിൽ ഉദ്ഘാടനം നിർവഹിക്കുന്നത്. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമൽ തുടങ്ങിയവരാണ് മുഖ്യാതിഥികൾ. രാവിലെ ഒൻപതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും.

തുടർന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂൾ വിദ്യാർഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. തുടർന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.

ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും.

മന്ത്രി ജി ആർ അനിൽ സുവനീർ പ്രകാശനം നിർവഹിക്കും. ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുമായ സി എ സന്തോഷ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയാകും.

#KeralaSchoolKalolsavam #Only #hours #go

Next TV

Top Stories