#keralaSchoolkalolsavam | സ്കൂൾ കലോത്സവ സ്വർണ്ണ കപ്പ് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക്

#keralaSchoolkalolsavam |  സ്കൂൾ കലോത്സവ സ്വർണ്ണ കപ്പ് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക്
Jan 2, 2024 12:12 PM | By Kavya N

കോഴിക്കോട് : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണ കപ്പ് കോഴിക്കോട് ജില്ലയിൽ നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറായ ഗിരീഷ് ചോലയിലിന് സ്വർണ്ണക്കപ്പ് കൈമാറി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സ്വാഗതം പറഞ്ഞു. ആർ.ടി.ഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൽ നാസർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യുവജനോത്സവത്തിന് മാറ്റുരച്ച കലാ പ്രതിഭകളും എസ്.പി.സി, എൻ.എസ്.എസ് വളണ്ടിയർമാരും പങ്കെടുത്തു.

കൊല്ലത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിലേക്കുള്ള സ്വർണ്ണ കപ്പ് രാമനാട്ടുകര ഗണപത് എ.യു.പി സ്കൂളിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള അഷ്റഫ് പെരുമ്പള്ളിയ്ക്ക് കൈമാറി.

#SchoolArtFestival #GoldCup #Kozhikode #Kollam

Next TV

Related Stories
Top Stories










GCC News