കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹൈസ്കൂളിലാണ് സംഘാടക സമിതി ഓഫീസ്. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂളും മന്ത്രി പ്രകാശനം ചെയ്തു. വേദികൾക്ക് കൊല്ലത്തെ കലാസാംസ്കാരിക നായകരുടെ പേരുകളാണ് നൽകിയിരിക്കുന്നത്.

വേദികളുടെ പേര് മന്ത്രി പ്രഖ്യാപിച്ചു. എം നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് എൻ ഐ.എ.എസ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് ഐ.എ.എസ്, അഡീഷണൽ ഡയറക്‌ടർ എ സന്തോഷ്, കമ്മിറ്റി ചെയർപേഴ്സൺമാർ, കൺവീനർമാർ എന്നിവർ പങ്കെടുത്തു.
ജനുവരി നാലു മുതൽ എട്ട് വരെയുള്ള തീയതികളിൽ എല്ലാ വേദികളിലും കൃത്യസമയത്ത് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ഉളള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട് എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. തുടർന്ന് മേളയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാരുടെ യോഗവും ക്യൂ ഐ പി സംഘടനയുടെ യോഗവും ചേരുകയുണ്ടായി.
#OrganizingCommitteeOffice #62nd #StateSchoolArtsFestival #inaugurated #Minister #VSivankutty.
