കോവിഡ് കാലത്തിൽ നിന്ന് സ്വതന്ത്രമായതോടെ ഇന്ത്യക്കാർ യാത്രകളിൽ സജീവമായിരിക്കുകയാണ്. നമ്മൾ യാത്രകൾക്കു വേണ്ടി വലിയ തുകയാണ് ചെലവഴിക്കുന്നതും. അതിലെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാൽ ഈ തുകയെല്ലാം നമ്മുടെ നാട്ടിൽ തന്നെയാണ് ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് എന്നുള്ളതാണ്. വിനോദസഞ്ചാര ലോകത്തെ ഒരു പവർഹൗസ് ആയി മാറിയിരിക്കുകയാണ് നമ്മുടെ രാജ്യം.

വിനോദസഞ്ചാര മേഖലയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. എന്നാൽ, നമ്മളിൽ കൂടുതൽ ആളുകളും രാജ്യാന്തര യാത്രകളേക്കാൾ ആഭ്യന്തരയാത്രകൾക്കാണ് മുൻതൂക്കം നൽകുന്നത്. 2022 ൽ ഇന്ത്യൻ സഞ്ചാരികൾ 1.7 ബില്ല്യൺ യാത്രകൾ നടത്തിയെങ്കിലും അതിൽ 99 ശതമാനം ആളുകളും രാജ്യത്തിന് അകത്ത് തന്നെയാണ് യാത്ര ചെയ്തത്. ഒരു ശതമാനം മാത്രമാണ് രാജ്യം വിട്ടു പുറത്തേക്കു യാത്ര ചെയ്തത്.
2030 ഓടെ ഇന്ത്യക്കാർ അഞ്ച് ബില്യൺ യാത്രകൾ നടത്തുമെന്നാണ് കണക്കു കൂട്ടുന്നത്.ഇതിൽ തന്നെ 99 ശതമാനം യാത്രകളും രാജ്യത്തിനകത്തു തന്നെ ആയിരിക്കും. മക്കിൻസി, ബുക്കിങ് ഡോട്ട് കോം എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. '2023 ൽ ഇന്ത്യ എങ്ങനെ യാത്ര ചെയ്തു' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആഭ്യന്തര സഞ്ചാരികൾ ഇന്ത്യയിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ ഇവയാണ്.
1. ന്യൂഡൽഹി
2. ബംഗളൂരു
3. മുംബൈ
4. ചെന്നൈ
5. പുനെ
6. ഹൈദരാബാദ്
7. ഗുരുഗ്രാം
8. ജയ്പൂർ
9. കൊച്ചി
10.കൊൽക്കത്ത
ഇതിൽ തന്നെ ന്യൂഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളാണ് സഞ്ചാരികൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ. വിവിധ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിച്ച് രാജ്യത്തെ ഒരു ടൂറിസ്റ്റ് ഹബ്ബ് ആയി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്നും അവർ വ്യക്തമാക്കി. അതേസമയം, വിദേശ വിനോദസഞ്ചാരത്തിനായി പോകുന്ന ഇന്ത്യക്കാർ പ്രധാനമായും തിരഞ്ഞെടുക്കുന്ന ഒരു സ്ഥലം ദുബായ് ആണ്. മഹാനഗരങ്ങൾ മാത്രമല്ല ചെറുനഗരങ്ങളും സഞ്ചാരികളെ അധികമായി ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്.
ചെറിയ നഗരങ്ങളിലേക്കു സഞ്ചാരികൾ വന്നു തുടങ്ങുന്നതിനു മുന്നോടിയായി റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാരും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എയർലൈനുകൾ പുതിയതായി 1000 എയർക്രാഫ്റ്റുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതോടെ 2030 ൽ 1,500 മുതൽ 1,700 വരെ വിമാനങ്ങൾ ആയിരിക്കും സർവീസിനായി ഉണ്ടായിരിക്കുക. ചുരുക്കത്തിൽ, വിനോദസഞ്ചാര മേഖലയിൽ വളരെ ശോഭനമായ ഒരു ഭാവിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
#India #strong #presence #tourism #sector #Let's see #main #touristareas
