#escaped |ബഹ്‌റൈനില്‍ നിന്നെത്തിയ ബലാത്സംഗ കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയിലായി,പിന്നാലെ രക്ഷപ്പെട്ടു

 #escaped |ബഹ്‌റൈനില്‍ നിന്നെത്തിയ ബലാത്സംഗ കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയിലായി,പിന്നാലെ രക്ഷപ്പെട്ടു
Dec 26, 2023 12:14 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com)  ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ബലാത്സംഗ കേസ് പ്രതി രക്ഷപ്പെട്ടു.

പഞ്ചാബിലെ ലുധിയാനയില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ അമന്‍ദീപ്‌സിങ് ആണ് ഉദ്യോസ്ഥരെ വെട്ടിച്ച് കടന്നത്.

ബഹ്‌റൈനില്‍ നിന്നും ഡിസംബര്‍ 20-ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാള്‍ പ്രവേശനകവാടം ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സി.ഐ.എസ്.എഫിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി ചാടിപ്പോയതെന്ന് ഡല്‍ഹി പോലീസ് ആരോപിക്കുമ്പോഴും ഇത് അംഗീകരിക്കാന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

പ്രതിയെ ഇമിഗ്രേഷന്‍ വകുപ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്ന് സി.ഐ.എസ്.എഫ് അറിയിച്ചതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ പ്രതിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി സി.ഐ.എസ്.എഫിന് കൈമാറിയെന്നാണ് എഫ്.ഐ.ആറിലുള്ളത്.

ഇമിഗ്രേഷന്‍ ഏരിയയില്‍നിന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുമുണ്ട്. വിവിധ അന്വേഷണസംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് ഡല്‍ഹി പോലീസ്.

അതേസമയം സംഭവത്തില്‍ സി.ഐ.എസ്.എഫ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഒളിവിലായിരുന്ന അമന്‍ദീപിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് വിദേശത്ത് നിന്നെത്തിയപ്പോള്‍ ഇയാളെ വിമാനത്താവളത്തില്‍വെച്ച് കസ്റ്റഡിയിലെടുത്തത്.

#Accused #rapecase #who #taken #custody #CISF #Delhi #airport #escaped.

Next TV

Related Stories
#suicidecase | 'എൻ്റെ മകൻ പീഡിപ്പിക്കപ്പെട്ടു'; 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ അമ്മ

Dec 12, 2024 09:05 AM

#suicidecase | 'എൻ്റെ മകൻ പീഡിപ്പിക്കപ്പെട്ടു'; 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ അമ്മ

ഇതിന്റെ മനോവിഷമത്തിലാണ് അതുൽ ജീവനൊടുക്കിയതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ്...

Read More >>
#drowned | വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിമരിച്ചു; 6 അധ്യാപകർ അറസ്റ്റിൽ

Dec 12, 2024 08:49 AM

#drowned | വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിമരിച്ചു; 6 അധ്യാപകർ അറസ്റ്റിൽ

വിദ്യാർഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം.നാരായണ...

Read More >>
#saved |   150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി

Dec 12, 2024 06:26 AM

#saved | 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി

155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. 55 മണിക്കൂറാണ് രക്ഷാപ്രവര്‍ത്തനം...

Read More >>
#instagram | ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ

Dec 12, 2024 06:18 AM

#instagram | ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ

രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ...

Read More >>
 #loanapp | ആപ്പിലൂടെ എടുത്ത ലോൺ അടച്ചുതീർത്തിട്ടും ഭീഷണി; ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു, യുവാവ് ജീവനൊടുക്കി

Dec 11, 2024 10:24 PM

#loanapp | ആപ്പിലൂടെ എടുത്ത ലോൺ അടച്ചുതീർത്തിട്ടും ഭീഷണി; ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു, യുവാവ് ജീവനൊടുക്കി

ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യയാണിത്. ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരാളെ പൊലീസ്...

Read More >>
Top Stories