#KozhikodeRevenueDistrictKalolsavam2023 |കലോത്സവ വേദിയിൽ വർണ്ണങ്ങളുടെ മഴവില്ല് ചാർത്തി ജില്ല കലോത്സവ സാംസ്കാരിക സദസ്സും ഹ്യൂസ് ഗ്രൂപ്പ് പെയിന്റിംഗ് എക്സിവിഷനും

#KozhikodeRevenueDistrictKalolsavam2023 |കലോത്സവ വേദിയിൽ വർണ്ണങ്ങളുടെ മഴവില്ല് ചാർത്തി ജില്ല കലോത്സവ സാംസ്കാരിക സദസ്സും ഹ്യൂസ് ഗ്രൂപ്പ് പെയിന്റിംഗ് എക്സിവിഷനും
Dec 10, 2023 09:27 PM | By Vyshnavy Rajan

(www.truevisionnews.com) കലയുടെ മഹോത്സവത്തിന് തിരിതെളിഞ്ഞ പയ്യോർമലയിൽ വർണ്ണങ്ങളുടെ മഴവില്ല് ചാർത്തി ജില്ല കലോത്സവ സാംസ്കാരിക സദസ്സും പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പും സംയുക്കമായി സംഘടിപ്പിച്ച ഹ്യൂസ് ഗ്രൂപ്പ് പെയിന്റിംഗ് എക്സിവിഷൻ പുതിയ ചരിത്രമായി.

കല മാത്രം ചർച്ചയാകുന്ന ഒരു മൈതാനത്ത് കൗമാര കലയെ നഞ്ചേറ്റിയ പതിനായിരങ്ങൾ പ്രദർശനങ്ങൾ കാണാനെത്തി. ഇത് കലാസ്വാദകർക്കെന്ന പോലെ ചിത്രകാരന്മാർക്കും പുത്തൻ അനുഭവമായി മാറി.


ഒരു സ്ക്കൂൾ കലോത്സവ നഗരിയിൽ നടാടെയാണ് ചിത്ര പ്രദർശനം നടക്കുന്നത്. ചിത്രകാരന്മാർ ആഴ്ചകളോ മാസങ്ങളോ നീണ്ട ഒരു ചിത്ര പ്രദർശനം ആർട്ട് ഗാലറികളിൽ സംഘടിപ്പിച്ചാൽ ചിത്രകലയെ ഗൗരവമായി കാണുന്ന കുറച്ച് കലാസ്വാദകർ പ്രദർശനം കാണാൻ എത്താറുണ്ട്.

അത് പരമാവധി ആയിരമോ ആയിരത്തഞ്ഞൂറോ ആളുകളുകളാണെങ്കിൽ ഇവിടെ പതിനായിരങ്ങൾ എത്തി ചിത്രങ്ങൾ വീക്ഷിക്കുകയും ചിത്ര പഠനങ്ങൾ നടത്തുകയും ചെയ്തതോടെ പ്രദർശനം പൂർണ്ണമായും ജനകീയമായി മാറിയതിന്റെ സന്തോഷത്തിലാണ് സംഘാടകർ.

കലലാത്സവ നഗരിയിൽ സംഗീത അധ്യാപരുൾപ്പെടെ സംഗീതജ്ഞരെ ഉൾപ്പെടുത്തി സംഗീത പരിപാടികൾ നടത്തി അവരെ ഇതിനകം തന്നെ കലോത്സവ വേദികളുമായി അടുപ്പിച്ചിരുന്നു. എന്നാൽ ചിത്രകലയെ മത്സരത്തിനപ്പുറം കലോത്സവ നഗരിയിലേക്ക് ഇതുവരെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.


ഈ വർഷത്തെ കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിന് ആഥിതേയത്വം വഹിച്ച കലയുടെ മടിത്തട്ടായ, തുടിതാളം മുഴങ്ങുന്ന ചേർമലയുടെ താഴ്‌വരയായ പേരാമ്പ്രയിൽ സാംസ്കാരിക സദസ്സ് അതിന് നാന്തി കുറിച്ചു.

വരും വർഷങ്ങളിലെ കലാമേളകളിൽ ഇത് തുടരാനാവശ്യമായ നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. നാലു ദിവസം നീണ്ട പ്രദർശനത്തിൽ ദി ക്യാമ്പിലെ 27 ഓളം ചിത്രകാരന്മാരുടെ 60 ൽ പരം ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിന് വെച്ചത്.

ഇതിന് പുറമേ ഈ ചിത്ര പ്രദർശനത്തിന്റെ മറ്റൊരു പ്രത്യേകത കലോത്സവത്തിൽ ചിത്രരചന മത്സര ഇനങ്ങളായ പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ, വാട്ടർ കളർ, എണ്ണഛായം, കൊളാഷ് ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ ചിത്രങ്ങളുടെ പകർപ്പുകൾ ഇവിടെ പ്രദർശിപ്പിക്കാനായി എന്നതാണ്.

മത്സരാർത്ഥികളും വിധി കർത്താക്കളും മാത്രം കാണുന്ന സൃഷ്ടികൾ, മത്സരാർത്ഥികൾക്ക് പിന്നീട് ഒരിക്കൽ പോലും കാണാൻ അവസരമില്ലാതിരുന്ന തങ്ങളുടെതും അതുപോലെ കൂടെ മത്സരിച്ചവരുടെതുമായ സൃഷ്ടികൾ കാണാനും അത് കലാസ്വാദർക്ക് കാണാനും അവസരമൊരുക്കിയത് ചരിത്രത്തിന്റെ ഭാഗമായി. കലോത്സവ നഗരിയിലെത്തിയ പൊതുജനങ്ങൾക്കൊപ്പം എംഎൽഎമാർ ഉൾപ്പെടെയുള ജനപ്രതിനിധികളും മറ്റ് കലാകാരന്മാരും പ്രദർശനം കാണാനെത്തി.


ക്രിയേറ്റീവ് ആർട്ട് മെസ്ട്രേസ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ് ) അംഗങ്ങളായ അഭിലാഷ് തിരുവോത്ത്, അനിൽകുമാർ ചക്കിട്ടപ്പാറ, ആർബി പേരാമ്പ്ര, അനീഷ് വയനാട്, ബഷീർ ചിത്രകൂടം, ബാബു പുറ്റം പൊയിൽ, വി.വി. ബാബു, ബിജു കല്ലായ് , ദീപേഷ് സ്മൃതി, ദേവരാജ് കന്നാട്ടി, ദിനേശ് നക്ഷത്ര, വി.എ. ജസി, സി.കെ. കുമാരൻ, കുഞ്ഞബ്ദുളള തച്ചോളി, ലിതേഷ് കരുണാകരൻ, നിതേഷ് തെക്കേലത്ത്, രാമചന്ദ്രൻ പേരാമ്പ്ര, പ്രജീഷ് പേരാമ്പ്ര, പ്രേംരാജ് പേരാമ്പ്ര, കെ.സി. രാജീവൻ, രജ്ഞിത്ത് പട്ടാണിപ്പാറ, കെ. റജി കുമാർ, രാജേഷ് രാജകല, സജീവ് കീഴരിയൂർ, ശ്രീജേഷ് ശ്രീതിലകം, ഡോ. സോമനാഥൻ പുളിയുള്ളതിൽ, സുരേഷ് കുമാർ എന്നീ ചിത്രകാരന്മാരാണ് ചിത്ര പ്രദർശനം ഒരുക്കിയത്.

കലോത്സവ സാംസ്കാരിക സദസ്സിന്റെ ആഭിമുഖ്യത്തിൽ ദിക്യാമ്പിലെ കലാകാരന്മാരെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങ് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക സദസ് ചെയർമാൻ കെ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. എം.ജി. വൽരാജ്, കെ.സി. രാജീവൻ , അഭിലാഷ് തിരുവോത്ത്, രജ്ഞിത്ത് പട്ടാണിപ്പാറ എന്നിവർ സംസാരിച്ചു. സാംസ്കാരിക സദസ്സ് കൺവീനർ ബിജു കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.എം. അഷറഫ് നന്ദിയും പറഞ്ഞു.

#KozhikodeRevenueDistrictKalolsavam2023 #DistrictKalolsavam #CulturalAssembly #Hues #Group #Painting #Exhibition #Kalolsavam #venue

Next TV

Related Stories
Top Stories