തൊടുപുഴ : www.truevisionnews.com തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചത് വിവാഹം കഴിഞ്ഞ് ഒന്നരമാസം മാത്രം പിന്നിടുമ്പോള്‍. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവരാണു മരിച്ചത്.

വിവാഹം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോള്‍ ഉണ്ടായ അപകടം ദമ്പതികളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണു കുടുംബാംഗങ്ങളും നാട്ടുകാരും. കോയമ്പത്തൂർ - ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം.
ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തേക്കു വീണ കാർ പൂർണമായും തകർന്നു.
ഒക്ടോബർ 18നു കൂരോപ്പടയിലാണു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയിൽ എൽ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി വിദേശത്തേക്കു പോകാൻ തയാറെടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് കൂരോപ്പടയിൽനിന്നാണു ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറിൽ പുറപ്പെട്ടത്.
സന്തോഷ് കുമാറിന്റെയും സുജയുടെയും മകളാണ് ആരതി. ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണു ശ്രീനാഥ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
#Malayali #newly #married #couple #died #car #fell #river #accident #happened #Aarti #preparing #go #abroad
