മംഗളൂരു: (truevisionnews.com) ഉത്തര കന്നട ജില്ലയിൽ കാറിൽ ബസിടിച്ച് അഞ്ചു പേർ മരിച്ചു.
സിസ്റി താലൂക്കിലെ ബണ്ടൽ ഗ്രാമത്തിൽ വെള്ളിയാഴ്ച കർണാടക ആർ.ടി.സി ബസ് കാറിൽ ഇടിക്കുകയായിരുന്നു.
മംഗളൂരുവിനടുത്ത പുത്തൂർ സ്വദേശികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമായ രാമകൃഷ്ണ റാവു റബുറാവു(71), വിദ്യ ലക്ഷ്മി(67), പുഷ്പ മോഹൻ റാവു(62), സുഹ ഗണേഷ് റാവു(30), ഡ്രൈവർ ചെന്നൈ സ്വദേശി അരവിന്ദ് (45) എന്നിവരാണ് മരിച്ചത്.
ഹുബ്ബള്ളിയിൽ നിന്ന് ഭട്കലിലേക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. ബസ് ഡ്രൈവർക്ക് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
#Five #people #died #after #car #collided #bus #Uttara #Kannada #district.