അഴീക്കോട് : (www.truevisionnews.com) കാമുകന്റെ കൂടെ താമസമാക്കിയ ഭാര്യയെ ഭർത്താവ് അവർ ജോലി ചെയ്യുന്ന ചായ, പലഹാര നിർമാണക്കടയിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു.
വൻകുളത്തുവയൽ ഹോമിയോ ഡിസ്പെൻസറിക്ക് മുമ്പിലെ ചായക്കടയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഭർത്താവ് എം.പി. പ്രസൂൺ (42) ആണ് ഭാര്യ സജിതയെ (33) തലക്ക് കൊടുവാൾ കൊണ്ട് വെട്ടിയത്.
പയ്യന്നൂർ സ്വദേശിയായ സജിത അഴീക്കൽ തീപെട്ടിക്കമ്പനിക്ക് സമീപമാണ് താമസം. ഭിന്നശേഷിക്കാരിയായ മകളും അഴീക്കൽ യു.പി സ്കൂളിൽ പഠിക്കുന്ന മകനുമുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ മിക്കപ്പോഴും വഴക്കാണെന്ന് പരിസരവാസികൾ പറഞ്ഞു.
ഒന്നര മാസമായി കാമുകനോടൊപ്പം താമസമാക്കിയിട്ട്. ഞായറാഴ്ച രാവിലെ സജിത കട തുറന്ന തക്കം നോക്കി വെട്ടുകയായിരുന്നുവെന്നാണ് പൊലീസിൽ പരാതി നൽകിയത്. രക്തം വാർന്ന നിലയിൽ പുറത്തിറങ്ങിയ സജിതയുടെ കൂടെ വെട്ടുകത്തിയുമായി ഭർത്താവും റോഡിലിറങ്ങി.
ഉടൻ നാട്ടുകാർ സജിതയെ അഴീക്കോട് സാമൂഹികാരോഗ്യത്തിലും പിന്നീട് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലുമാക്കി. വളപട്ടണം പൊലീസ് പ്രസൂണിനെതിരെ വധശ്രമത്തിന് കേസെടുത്തു.
#Crime #Azhikode #wife #beheaded #her #husband