ഇടുക്കി: (truevisionnews.com) ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി വനം വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചു. വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ ജനകീയ പ്രതിശേഷം ശക്തമായിരുന്നു.
എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയതും പാപ്പാത്തിച്ചോലയിൽ കയ്യേറ്റം ഒഴിപ്പിച്ചതും സൂര്യനെല്ലി ഭാഗത്തെ സ്‌ഥലവും ഉൾപ്പെടെ ആണ് റീസർവ് വനം ആക്കാൻ തീരുമാനിച്ചത്.
അന്തിമ വിജ്ഞാപനം ഇറക്കുന്നതിനു മുന്നോടിയയുള്ള നടപടികൾ പൂർത്തിയാക്കാൻ ആണ് ഉത്തരവ് ഇറക്കിയത്. സർക്കാർ നീക്കം ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് തിരിച്ചടിയാകും എന്ന് ആശങ്കഉണ്ടായതോടെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്.
1996 ഡിസംബർ 12 ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര മാർഗ രേഖ വന്നാലും സെറ്റിൽമെൻ്റ് ഓഫീസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും യോഗം വിലയിരുത്തി. കളക്ടർക്ക് അയച്ച കത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
#order #turn #364 #hectares #land #Chinnakal #reserve #frozen
