ഇടുക്കി: (truevisionnews.com) ചിന്നക്കനാൽ ഫോറസ്റ്റ് വിജ്ഞാപനത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് എം എം മണി പറഞ്ഞു. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കും.

വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണി. വിജ്ഞാപനം പിൻവലിക്കണം. നടപടികളുമായി മുമ്പോട്ട് പോയാൽ ജനങ്ങൾ നേരിടും.
ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഈ സമരത്തിന് ഒപ്പം നിൽക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. നവ കേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മണി കൂട്ടിച്ചേർത്തു.
#Chinnakal #Forest #Notification #MMManiMLA #response
