(www.truevisionnews.com) ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അവസാന ടി-20 മത്സരം ഇന്ന് നടക്കും. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7 മണിക്ക് മത്സരം ആരംഭിക്കും.

പരമ്പര നേടിയതിനാൽ ഇതുവരെ അവസരം നൽകാത്ത താരങ്ങളെ ഇന്ത്യ പരീക്ഷിച്ചേക്കും. ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവർ കളിച്ച് അക്സർ പട്ടേൽ, റിങ്കു സിംഗ് എന്നിവർ പുറത്തിരിക്കാനാണ് സാധ്യത.
ഗ്ലെൻ മാക്സ്‌വലിൻ്റെ അവിശ്വസനീയ പ്രകടനത്തിൽ മൂന്നാം ടി-20 നഷ്ടമായെങ്കിലും പരമ്പരയിലുടനീളം ആധികാരിക പ്രകടനമാണ് ഇതുവരെ ഇന്ത്യ കാഴ്ചവച്ചത്.
സ്പിന്നർമാരുടെ തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം റിങ്കു സിംഗ്, യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം കഴിഞ്ഞ കളിയിൽ അരങ്ങേറിയ ജിതേഷ് ശർമ്മയും മികച്ച പ്രകടനം നടത്തി.
മുകേഷ് കുമാർ ഡെത്ത് ഓവറുകളിൽ മികച്ചുനിൽക്കുമ്പോൾ കഴിഞ്ഞ കളി ആവേശ് ഖാനും അവസരത്തിനൊത്തുയർന്നു.
#T20 #Today #India's #5th #T20 #against #Australia
