#RAIN | ന്യൂനമർദം ചുഴലിക്കാറ്റായി മാറി, അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, അതീവ ജാഗ്രത

#RAIN | ന്യൂനമർദം ചുഴലിക്കാറ്റായി മാറി, അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, അതീവ ജാഗ്രത
Dec 3, 2023 01:00 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)  തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിലും ഉപ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോട ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ തെക്ക്-കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്ക്-കിഴക്കുമായാണ് ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുക.

തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിരുന്നു.

നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട് മുൻനിർത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.

പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ നാലിന് രാവിലെയോടെ മിഷോങ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശിനും, ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരത്തിനും സമീപം പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തും.

തുടര്‍ന്ന്ഏതാണ്ട് സമാന്തരമായും തെക്കൻ ആന്ധ്രാപ്രദേശ് തീരത്തോട് ചേർന്ന് വടക്കോട്ട് നീങ്ങുകയും ഡിസംബർ 5 ന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരം കടക്കാനുമാണ് സാധ്യതയെന്നുമാണ് ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറയുന്നത്.

പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, റാണിപ്പേട്ട്, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എസ് ബാലചന്ദ്രൻ പറഞ്ഞു.

ഒക്ടോബർ ഒന്നു മുതൽ ഇന്നുവരെ വടക്കു കിഴക്കൻ മൺസൂൺ കാലത്ത് ഈ മേഖലയിൽ 34 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

#lowpressure #turned #cyclone #Meteorological #Department #warned #Heavyrains #highalert

Next TV

Related Stories
#KCVenugopal | കെ.സി. വേണുഗോപാലിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

Jun 24, 2024 12:12 PM

#KCVenugopal | കെ.സി. വേണുഗോപാലിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി താന്‍ ഉപയോഗിക്കുന്നുവെന്നേ ഉള്ളൂവെന്നും കെ.സി. വേണുഗോപാല്‍...

Read More >>
#FIFA | ‘മെസി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്’; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ പങ്കുവെച്ച് ഫിഫ

Jun 20, 2024 11:49 AM

#FIFA | ‘മെസി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്’; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ പങ്കുവെച്ച് ഫിഫ

യൂറോയ്‌ക്കൊപ്പം കോപ്പ അമേരിക്കയും തുടങ്ങുന്നതിന് മുന്നോടിയായാണ് വീണ്ടും ചിത്രം...

Read More >>
#SBI | 'റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ'; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ

May 29, 2024 09:17 AM

#SBI | 'റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ'; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ

വർധിച്ചുവരുന്ന തട്ടിപ്പുകൾ കണക്കിലെടുത്ത്, എസ്ബിഐ ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ...

Read More >>
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
Top Stories