ദുബൈ : (www.truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജോര്‍ജിയ മെലോനി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ചിത്രം മോദി ഷെയര്‍ ചെയ്തിട്ടുണ്ട്.
'സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്കുന്നതാണെന്ന' കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവെച്ചത്. കോപ്28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയപ്പോഴാണ് മോദിയും മെലോനിയും കണ്ടുമുട്ടിയത്.
'നല്ല സുഹൃത്തുക്കള്‍ കോപ്28ല്‍' എന്ന കുറിപ്പോടെ മെലോഡി എന്ന ഹാഷ്ടാഗ് നല്‍കിയാണ് മെലോനി ചിത്രം പങ്കുവെച്ചത്.
അതേസമയം ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് മോദി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്.
2030ഓടെ ആഗോള തലത്തിൽ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആഗോളതാപനത്തിന്റെ കെടുതി നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തണമെന്നും മോദി ആവശ്യപ്പെട്ടു.
2028ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
#melodi #Italian #PrimeMinister #shares #picture #NarendraModi