(www.truevisionnews.com) വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും.

എറണാകുളം എജെ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ചുമതല ഏറ്റെടുക്കും.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പുതിയ നേതൃത്വത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും.
പുതിയ നേതൃത്വം ചുമതല ഏറ്റെടുക്കുന്നതിനെതിരെ മൂവാറ്റുപുഴ സ്വദേശി നൽകിയ ഹർജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എറണാകുളം ജില്ലയിൽ എ ഐ ഗ്രൂപ്പുകൾക്കിടയിലെ തർക്കവും രൂക്ഷമാണ്.
ഐ വിഭാഗത്തിലെ സിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായി പ്രഖ്യാപിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാടിലാണ് എ ഗ്രൂപ്പ്.
തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കെപിപിസി ഒഴിഞ്ഞുമാറിയിരുന്നു. യൂത്ത് കോൺഗ്രസ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയായതിനാൽ മറുപടി നൽകേണ്ട നിയമപരമായ ബാധ്യത കെപിസിസിക്ക് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകി.
യൂത്ത് കോൺഗ്രസിൽ നിന്നാണ് വിശദീകരണം തേടേണ്ടത് എന്നും കെ സുധാകരൻ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസറെ അറിയിച്ചു. തിങ്കളാഴ്ചയാണ് കെപിസിസി അധ്യക്ഷൻ ഇലക്ട്രൽ ഓഫീസർക്ക് മറുപടി നൽകിയത്.
യൂത്ത് കോൺഗ്രസ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടയനാണ്. സ്വന്തമായൊരു ഭരണഘടനയും യൂത്ത് കോൺഗ്രസിനുണ്ട്. കേസുമായി ബന്ധപ്പെട്ട് മറുപടിയും വിശദീകരണവും നൽകേണ്ടത് യൂത്ത് കോൺഗ്രസാണെന്നും കെ സുധാകരൻ വ്യക്തമാക്കുന്നു.
ആശങ്കകൾ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. ഒളിക്കാനും മറക്കാനും ഒന്നുമില്ലെന്ന ഉത്തമമായ വിശ്വാസത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കേസിൽ പ്രതി ചേർത്താൽ ഈ നാട്ടിലെ കോടതികളിൽ വിശ്വാസമുണ്ടെന്ന് രാഹുൽ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. വികാസ് കൃഷ്ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജകാർഡുകൾ നിർമിച്ചത്. ഈ കാർഡുകൾ മറ്റു പ്രതികൾക്ക് ഓൺലൈനായി കൊടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
#YOUTHCONGRESS #new #leadership #YouthCongress #take #charge #today
