#suspended | പട്ടാപ്പകല്‍ സ്വകാര്യ ബസില്‍ യുവതിയെ കടന്ന് പിടിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷൻ

#suspended | പട്ടാപ്പകല്‍ സ്വകാര്യ ബസില്‍ യുവതിയെ കടന്ന് പിടിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷൻ
Nov 26, 2023 08:38 PM | By Athira V

ഇടുക്കി: www.truevisionnews.com പട്ടാപ്പകല്‍ സ്വകാര്യ ബസില്‍ യുവതിയെ കടന്ന് പിടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജാസ്മോനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.

ഇന്നലെ പൊന്‍കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ബസില്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്തിരുന്ന യുവതിയെ അജാസ്മോന്‍ ബസിനുളളില്‍ കടന്നു പിടിച്ചെന്നായിരുന്നു പരാതി.

യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് അജാസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊന്‍കുന്നം പൊലീസെടുത്ത കേസില്‍ കോടതി അജാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.

#policeman #assaulted #woman #private #bus #suspended #idukki

Next TV

Related Stories
Top Stories