കോട്ടയം : (www.truevisionnews.com) യൂത്ത് കോണ്‍ഗ്രസിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
എട്ട് ലക്ഷം പേരാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. അതില്‍ ഏതെങ്കിലും തരത്തില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അന്വേഷിച്ച് നടപടി എടുക്കട്ടേ. അന്വേഷിക്കട്ടെയെന്ന് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി എടുക്കണം. എന്നാല്‍, ശത്രുതാ മനോഭാവത്തോടെയാണ് ഭിന്നശേഷിക്കാരനായ ബസുടമയെ വേട്ടയാടുന്നത്.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിന് ഇതൊന്നും ബാധകമല്ലേ. മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ നിയമലംഘനത്തിന് ആര്‍ക്കെതിരെ കേസെടുക്കും?
സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം നടക്കുന്നത്. പ്രതിസന്ധി മാറുമ്പോള്‍ രണ്ട് കൂട്ടരും ഒന്നാകും. സംഘ്പരിവാറും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് 38 തവണയും ലാവലിന്‍ കേസ് മാറ്റിവച്ചത്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലും ഇതേ നാടകമാണ് നടന്നത്. കരുവന്നൂരിലും ഇതേ നാടകമാണ് നടക്കാന്‍ പോകുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
#VDSatheesan #CPM #BJP #come #together #against #YouthCongress